ആലുവയിൽ മുപ്പതോളം വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമലംഘനം നടത്തിയതിനാണ് വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ, അപകടകരമാംവിധം ഡോറുകളും ഡിക്കിയും തുറന്ന് സാഹസിക പ്രകടനം നടത്തിയ കാറുകൾ,സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസപ്രകടനം നടത്തിയ ടൂവീലറുകൾ,എന്നീ വാഹനങ്ങളുടെ ഉടമകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകടകരമാം വിധത്തിൽ വാഹനം ഓടിച്ചതിന് പത്തോളം വാഹന ഉടമകളെ പോലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങൾ ഇതിൽ പങ്കാളികൾ ആയതിന്റെ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി
