ബ്രസീലിന്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.82 വയസാണ് താരത്തിനുള്ളത്.പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെന്റോ മാധ്യമങ്ങളോടു പ്രതികരിച്ചു. പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്താറുണ്ട്. പരിശോധനയ്ക്കായാണ് നിലവിൽ ആശുപത്രിയിൽ എത്തിയിരിക്കുന്നത് എന്നും അറിയിച്ചിട്ടുണ്ട്.
