ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളിക്കളത്തിലേക്ക്

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളിക്കളത്തിലേക്ക്. ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീൽ – ദക്ഷിണകൊറിയ മത്സരം അർദ്ധരാത്രി 12.30നാണ് നടക്കുക. ഏഷ്യൻ ടീമുകൾ പ്രയോഗിച്ച കരുത്തു കൊണ്ട് ലോകകപ്പിൽ വീണ്ടും ഒരു അട്ടിമറി നടക്കുമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

കപ്പ് സാധ്യതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ടീമാണ് ബ്രസീൽ. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ 7 മുൻനിര താരങ്ങളില്ലാതെയിറങ്ങിയ ബ്രസീൽ കാമറൂണിനോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റെങ്കിലും അത് അത്ര കാര്യമാക്കിയിട്ടില്ല.സൂപ്പർ താരം നെയ്മർ തിരികെയെത്തുമെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് ബ്രസീലിനു നൽകുന്ന മനോഭലം വളരെ വലുതാവും. സോൺ ഹ്യുങ്ങ്- മിന്നിന്റെ ദക്ഷിണ കൊറിയ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ വീഴ്ത്തിയാണ് അവസാന 16 ലെത്തുന്നത്. ആധികാരികമായ പ്രകടനങ്ങളല്ല അവർ നടത്തിയതെങ്കിലും തങ്ങളെക്കൊണ്ട് എന്ത് സാധിക്കുമെന്ന് പോർച്ചുഗലിനെ തോല്പിച്ചതിലൂടെ തെളിയിക്കുക ആയിരുന്നു . ഇതിനകം തങ്ങൾ അപകടകാരികൾ എന്ന സന്ദേശം നൽകിയ ബ്രസീലിയൻ ആക്രമണ നിരയെ തടഞ്ഞുനിർത്തുകയെന്നത് ദക്ഷിണകൊറിയക്ക് വലിയ വെല്ലുവിളി ആയേക്കും.

Leave a Reply

Your email address will not be published. Required fields are marked *