തിരുവനന്തപുരം നേമത്ത് യുവതിയെ കുത്തിയതിനുശേഷം ആൺ സുഹൃത്ത് സ്വയം കഴുത്തറുത്തു. രമ്യ രാജീവൻ എന്ന യുവതിയ്ക്കാണ് കുത്തെറ്റത്. ഇരുവരും നാലുവർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തി ദീപക് രമയോട് ഇറങ്ങി വരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. ഇതിൽ പ്രകോപിതനായി വീട്ടിൽ നിന്ന് കിട്ടിയ കത്തി ഉപയോഗിച്ച് ദീപക് ആക്രമണം നടത്തുകയായിരുന്നു.
ഇരുവരും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രമ്യയുടെ നില അതീവ ഗുരുതരമായി തുടരുന്നു. നേമം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

 
                                            