ഓടിക്കൊണ്ടിരിക്കുന്ന ഒരു എയര്‍പോര്‍ട്ട് ബസില്‍ വച്ചാണ് താരത്തിന്റെ വ്യായാമം. യാത്രയ്ക്കിടയില്‍ പുഷ് അപ്പ്, പുള്‍ അപ്പ്, ലഞ്ചസ് തുടങ്ങിയ വ്യായാമങ്ങളും ചെയ്യുന്നുണ്ട്. ബസിലെ കമ്ബികളില്‍ തൂങ്ങി കിടന്നാണ് വ്യായാമം ചെയ്യുന്നത് . വ്യായാമത്തിന് ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് കമ്ബികള്‍ തുടച്ച് വൃത്തിയാക്കിയ ശില്‍പ ‘ഫിറ്റ് ഇന്ത്യ ദൗത്യവും സ്വച്ഛ ഭാരത് ദൗത്യവും’ ഒരുമിച്ച് നിര്‍വഹിച്ചതായി ക്യാപ്ഷനില്‍ കുറിച്ചു.
അമിത് സദ്ദ് ഉള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളാണ് ശില്‍പയുടെ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തി. ഇതിനു മുന്‍പും തന്റെ വ്യായാമ മുറകള്‍ കുറിച്ചും ശീലങ്ങളെ കുറിച്ചുള്ള ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. വ്യായാമമായാലും ജീവിതമായാലും അതിനു വേണ്ടി ഇപ്പോഴും വര്‍ക്ക് ചെയ്തുകൊണ്ടേ ഇരിക്കണം. അതാണ് വിജയത്തിനുള്ള ഫോര്‍മുലയെന്നാണ് ശില്‍പ പറയുന്നത്.
