വരും തെരെഞ്ഞെടുപ്പുകളിൽ ബിജെപി യുടെ ഡൽഹി മോഡൽ ചർച്ചയാകും..
സുഷമാ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി, ശേഷം രേഖാ ഗുപ്ത. 27 വർഷങ്ങൾക്ക് ശേഷം ഡൽഹി പിടിച്ചെടുത്ത ബിജെപി അതിന്റെ തലപ്പത്ത് ഒരു വനിതയെ നിയോഗിച്ചിരിക്കുന്നു. കാൽനൂറ്റാണ്ട് ബിജെപിയെ മോഹിപ്പിച്ച ഡൽഹിയിൽ എന്തായാലും ഒരു പരീക്ഷണത്തിന് കേന്ദ്ര നേതൃത്വം തയ്യാറാകില്ലെന്നുറപ്പാണ്.
അങ്ങനെയെങ്കിൽ എന്താണ് ബിജെപിയുടെ അജണ്ട? 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ച ആശയമായിരുന്നു, നാരി ശക്തി എന്നത്.. ഇന്ത്യയുടെ സിര കേന്ദ്രത്തിൽ ഒരു വനിതയെ മുഖ്യമന്ത്രിയാക്കുമ്പോൾ ബിജെപി ഉന്നം വയ്ക്കുന്നത് ഇതേ നാരി ശക്തിയാണ്…
ഇനി വരാനിരിക്കുന്ന ബീഹാർ ബംഗാൾ കേരളം തമിഴ് നാട് തെരെഞ്ഞെടുപ്പുകളിൽ നാരി ശക്തി ക്യാമ്പയിൻ നടക്കും.. സ്ത്രീകൾക്ക് 2500 രൂപ സൗജന്യമായി നൽകിയത് അടക്കം പ്രചാരണ തന്ത്രങ്ങൾ ആകും… ബിജെപി സർക്കാർ എന്നും സ്ത്രീപക്ഷമാണ് എന്ന ധാരണ ഉണ്ടാക്കാൻ എളുപ്പമാകും.. പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ ബിജെപിയുടെ ഹിന്ദുത്വ എന്ന ആശയത്തിന് യാതൊരു പ്രസക്തിയും ഇല്ലാതെ തുടരുമ്പോൾ, നാല് ശക്തി എന്ന ആശയം ബിജെപിയെ വിലത്തോതിൽ സഹായിക്കും…ചുരുക്കി പറഞ്ഞാൽ ബിജെപിയുടെ വനിതാ മുഖമായി രേഖ ഗുപ്ത മാറി.
രേഖ ഗുപ്ത ഡൽഹിയിലെ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണ്. 1992 ൽ ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ എബിവിപി വഴി തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു. വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ രേഖ വിദ്യാർഥി രാഷ്ട്രീയത്തിൽ തന്നെ രേഖപ്പെടുത്തുകയായിരുന്നു. വിദ്യാർഥികളുടെ വിഷയം ഏറ്റെടുത്തുകൊണ്ട് അതിന്റെ പ്രശ്നപരിഹാരങ്ങൾക്കായി നിരന്തരം പോരാടുകയും, വിദ്യാർഥികളെ നയിക്കുന്ന നല്ലൊരു നേതാവായി മാറാനും രേഖയ്ക്ക് സാധിച്ചു. 1996–1997 കാലയളവിൽ രേഖാ ഗുപ്ത ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി ചുമതലയേറ്റു.
ഡൽഹിയുടെ വനിതാ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യപ്രതികരണം ഡൽഹിയിലെ ഓരോ പൗരന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നായിരുന്നു. സമഗ്ര വികസനത്തിനായി സത്യസന്ധമായി പ്രവർത്തിക്കും. ഡൽഹിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും തന്നിൽ വിശ്വാസമർപ്പിച്ച നേതൃത്വത്തിന് നന്ദിയെന്നും രേഖ ഗുപ്ത പറഞ്ഞു.
ഇന്നലെ ചേർന്ന ബിജെപി നിയമസഭാ കക്ഷിയോ ഗമാണ് രേഖ ഗുപ്തയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. പർവേശ് വർമയാണ് രേഖയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. ആദ്യമായി നിയമസഭയിലേക്കെത്തുന്ന രേഖയെ മുഖ്യമന്ത്രി പദത്തിലേക്ക് തന്നെ ബിജെപി പരിഗണിച്ചു. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്ന് 29,595 വോട്ടിൻറെ ഉജ്ജ്വല വിജയമാണ് രേഖ നേടിയത്. ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെയാണ് പരാജയപ്പെടുത്തിയത്. അരവിന്ദ് കെജ്‌രിവാളിനെ മുട്ടുകുത്തിച്ച പർവേശ് ശർമയെ ഉപമുഖ്യമന്ത്രിയായും നിയമസഭാ കക്ഷിയോ ഗം തിരഞ്ഞെടുത്തിരുന്നു. രേവിജേന്ദ്ര ഗുപ്തയെ സ്പീക്കറായും തിരഞ്ഞെടുത്തിരുന്നു.
അധികാരത്തിലേറിയ ഉടൻ തന്നെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ഉറപ്പുമായി നിയുക്ത ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മാർച്ച് 8 മുതൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 2500 രൂപ എത്തുമെന്ന് രേഖ പ്രഖ്യാപിച്ചു. ബിജെപിയുടെ സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയെന്നത് രാജ്യതലസ്ഥാനത്തെ 48 ബിജെപി എം എൽ എമാരുടേയും ഉത്തരവാദിത്തമാണ്. സ്ത്രീകൾക്ക് നൽകുമെന്ന് പറഞ്ഞ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ നടപ്പാക്കും. വനിതാ ദിനമായ മാർച്ച് എട്ടിന് തന്നെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണമെത്തുമെന്നും രേഖാ ഗുപ്ത പറഞ്ഞു..

 
                                            