ദേഷ്യവും വാശിയും ഉപേക്ഷിച്ച് അവസാനം വീട്ടുകാരെ കാണാൻ എത്തി ;ബിഗ് ബോസ് താരം ജാസ്മിൻ എം മൂസ

ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് നിരവധി താരങ്ങൾ പ്രിയപ്പെട്ടവരായി മാറിയിരുന്നു. ഏഷ്യാനെററ്റിലൂടെയാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തിരുന്നത്. നാല് സീസണുകളിൽ ആയാണ് ഈ റിയാലിറ്റി ഷോ പ്രേക്ഷകരിലേക്ക് എത്തിയത്. ഏറ്റവും ഒടുവിലത്തെ സീസൺ ആയ സീസൺ ഫോറിലെ ഒരു കണ്ടസ്റ്റന്റ് ആയിരുന്നു ജാസ്മിൻ എം മൂസ. സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ടും തെറ്റുകൾക്കെതിരെ മുഖം നോക്കാതെ സംസാരിച്ചും ആണ് ജാസ്മിൻ ബിഗ് ബോസിൽ താരമായത്.
സീസൺ ഫോറിൽ മത്സരിച്ച 20 പേരിൽ ഏറ്റവും കൂടുതൽ ജനപ്രീതി ഉണ്ടായിരുന്ന മത്സരാർത്ഥികളിൽ ഒരാളും ജാസ്മിൻ ആയിരുന്നു. പലരും സീസൺ ഫോറിൽ ജാസ്മിൻ വിജയ് ആകുമെന്നാണ് കരുതുന്നത് പക്ഷേ പുറത്താക്കപ്പെട്ട റോബിൻ തിരികെ ഷോയിൽ വരാനുള്ള സാധ്യത കണ്ടപ്പോൾ മൂസ സ്വമേധയാ ഷോ ക്വിറ്റ് ചെയ്യുകയായിരുന്നു.
കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ ജീവിതത്തിൽ ഉടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്.വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയാവുകയും ഗാർഹിക പീഡനത്തിന് ഇരയാവുകയും ചെയ്ത വ്യക്തിയാണ് ഇവർ . ജീവിതത്തിൽ രണ്ട് വിവാഹങ്ങൾ അവ രണ്ടും പരാജയപ്പെടുന്നു. പിന്നീട് ആരുടെയും പിന്തുണയില്ലാതെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിനായി ഉള്ള നെട്ടോട്ടം. ബാംഗ്ലൂർ ആസ്ഥാനമായുള്ള സർട്ടിഫൈഡ് ഫിറ്റ്നസ് സെന്ററിൽ പരിശീലകയാണ് ഇന്ന് ജാസ്മിൻ. ജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്ന എല്ലാവർക്കും പ്രചോദനമാണ് ജാസ്മിൻ എം മൂസയുടെ കഥ.ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച വളർന്ന ജാസ്മിനെ കൊച്ചിയിലെ ഒരു പ്രമുഖ ഫിറ്റ്നസ് സെന്ററിൽ റിസപ്ഷനിൽ ലഭിച്ച ജോലിയാണ് അവരുടെ ജീവിതത്തിൽ പിന്നീടുള്ള വഴിത്തിരിവായി മാറിയത് ശേഷം ബോഡി ബിൽഡിങ്ങിലേക്ക് ഇറങ്ങുകയും ചെയ്തു.ഒരു കാര്യത്തിലും തനിക്ക് വീട്ടുകാരുടെ പിന്തുണ ലഭിക്കാതിരുന്നതിനാൽ വളരെ വർഷങ്ങളായി ജാസ്മിൻ കുടുംബത്തിൽ നിന്നും അകന്ന് നിൽക്കുകയായിരുന്നു. താൻ ഇനി വീട്ടിലേക്ക് തിരികെ ഒരിക്കലും പോകില്ലെന്നും സീറോ ശതമാനം ചാൻസ് ആണ് അതിന് ഉള്ളത് എന്നുമായിരുന്നു ജാസ്മിൻ ബിഗ് ബോസ് ഹൗസിൽ വച്ച് സഹ മത്സരാർത്ഥി അപർണയോട് പറഞ്ഞത്.


വീട്ടുകാർ ഷോ കണ്ടു കാണില്ലേ ഇത് കഴിഞ്ഞതിനുശേഷം വീട്ടിൽ നിന്നും തിരിച്ചു വിളിച്ചാൽ പോകുമോ എന്നതായിരുന്നു അപർണ പിന്നീട് ചോദിച്ചത് എന്നാൽ അതിന് താൻ പോകില്ല എന്ന് ഉറപ്പിച്ച ഉത്തരമായിരുന്നു ജാസ്മിൻന്റേത്. എനിക്ക് പോകണമെന്ന തോന്നൽ പോലുമില്ല അത് ഒരിക്കലും സംഭവിക്കുകയില്ല എന്നും ജാസ്മിൻ അന്ന് പറഞ്ഞു. എന്നാൽ എപ്പോഴെങ്കിലും വീട്ടുകാർക്ക് മാപ്പു കൊടുക്കാൻ തയ്യാറാകുമോ എന്നതായിരുന്നു അപർണയുടെ അടുത്ത ചോദ്യം ഇതിനും ജാസ്മിൻ നൽകിയ മറുപടി അവർക്കുള്ള മാപ്പ് താൻ പണ്ട് കൊടുത്തതാണ് എന്നാണ്.
ജാസ്മിന് വേണ്ടി ബിഗ് ബോസ് നടക്കുന്ന സമയത്ത് കുടുംബാംഗങ്ങൾ ഫുൾ സപ്പോർട്ട് ആയി കൂടെയുണ്ടായിരുന്നു. ഇപ്പോൾ ഇതാ ഷോ കഴിഞ്ഞ് ഏഴു മാസങ്ങൾ പിന്നിടുമ്പോൾ തന്റെ വാശിയും ദേഷ്യവും എല്ലാം ഉപേക്ഷിച്ച് ആദ്യമായി ജാസ്മിൻ തന്നെ കുടുംബത്തെയും ഉമ്മയെയും കോഴിക്കോട്ട് വീട്ടിലെത്തി സന്ദർശിച്ചിരിക്കുകയാണ്. ഈ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴങ്ങി കേൾക്കുന്നത്. അവസാനം ഞാൻ എന്റെ കുടുംബത്തെ കണ്ടു എന്ന് ക്യാപ്ഷനോടെയാണ് കുടുംബചിത്രം ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത് ജാസ്മിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ ആയതോടെ താരത്തിന്റെ ആരാധകനും സുഹൃത്തുക്കളും അടക്കം നിരവധിപേർ കമന്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ഉമ്മയുടെ കൂടെ ജാസ്മിനെ കാണാൻ ഞങ്ങളും ആഗ്രഹിച്ചിരുന്നു അത് സാധിച്ചതിൽ വളരെ സന്തോഷത്തിലാണ് എന്നല്ലാമാണ് ജാസ്മിന്റെ ആരാധകർ ഇതിനെക്കുറിച്ച് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *