ടെലിവിഷൻ ഷോകളിൽ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഷോയാണ് ബിഗ് ബോസ്. പ്രത്യേകിച്ച് സീസൺ 4 ഓടെ എല്ലാവിധ പ്രേക്ഷകരും ബിഗ് ബോസിന്റെ ആരാധകരായി മാറിയിരുന്നു. ഷോയുടെ മലയാളത്തിലെ ഏറ്റവും ഒടുവിലത്തെ സീസണായ സീസൺ 5 ജുലൈയിലായിരുന്നു അവസാനിച്ചത്. സംവിധായകൻ അഖിൽ മാരാർ ആയിരുന്നു വിജയി. തുടക്കത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച അഖിൽ ആദ്യമേ തന്നെ കപ്പ് ഉറപ്പിക്കുകയായിരുന്നു.
ഇപ്പോഴിതാ അടുത്ത ബിഗ് ബോസ് സീസണിന് സമയമായിരിക്കുന്നുവെന്ന അപ്ഡേറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത വർഷം മാർച്ച്-ഫെബ്രുവരി മാസത്തോടെ പുതിയ സീസൺ തുടങ്ങുമെന്നാണ് ബിഗ് ബോസ് വ്ലോഗർ രേവതി പങ്കുവെയ്ക്കുന്നത്.
സീസൺ 5 ന്റെ ഫിനാലെ വേദിയിൽ വെച്ച് തന്നെ സീസൺ 6 ന്റെ അനൗൺസ്മെന്റ് അവതാരകനായ മോഹൻലാൽ നടത്തിയിരുന്നു. ഇതോടെ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇതിനോടകം തന്നെ ഹിന്ദി, കന്നഡ, തമിഴ്, തെലുഗ് പുതിയ സീസണുകൾ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളം സീസണിനായി പ്രേക്ഷകർ ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നാണ് രേവതി പറയുന്നത്.
മലയാളം ബിഗ് ബോസ് മിക്കവാറും ഫെബ്രുവരി -മാർച്ചിലായിരിക്കാം സംപ്രേക്ഷണം ചെയ്യുക. സെലിബ്രിറ്റി മത്സരാർത്ഥികളെ കണ്ടെത്താനുള്ള ഓഡിഷനൊക്കെ തുടങ്ങുന്ന സമയമാണിത്. കാരണം അവർക്ക് മാനസികമായും ശാരീരകമായുമെല്ലാം തയ്യാറെടുക്കേണ്ടതുണ്ടല്ലോ. രണ്ട് മൂന്ന് മാസം കൂടിയല്ലേ ഉള്ളൂ. നല്ല രീതിയിൽ കോളും ഓഡിഷനൊക്കെ പോയ് തുടങ്ങിയിട്ടുണ്ടാകും.
മെയിനായിട്ടുള്ള സെലിബ്രിറ്റീസിനെയൊക്കെ വിളിച്ചിട്ടുണ്ടാകാം. അവർ നോ എന്നെ യെസ് എന്നോ ഒക്കെ പറഞ്ഞിട്ടുണ്ടാകും’, അവർ യുട്യൂബ് ചാനലിൽ പങ്കുവെച്ചു’. അതേസമയം പുതിയ ബിഗ് ബോസിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മോഹൻ തന്നെയായിരിക്കുമോ ഷോയുടെ അവതാരകൻ എന്നതാണ് ഇതിൽ ആദ്യ ആകാംക്ഷ. മറ്റ് ഭാഷകളിൽ അവതാരകർ മാറിയിട്ടില്ലാത്തതിനാൽ മോഹൻലാൽ തന്നെയായിരിക്കും അവതാരകൻ എന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ തവണത്തെ പോലെ കൂടുതൽ സോഷ്യൽ മീഡിയയ ഇൻഫ്ലുവൻസർമാർ ഷോയിൽ എത്തുമോയെന്നും കാത്തിരുന്ന് കാണാം. സീസൺ 5 ൽ നടൻ ബിജു, നടി മനീഷ എന്നിവരായിരുന്നു സെലിബ്രിറ്റി താരങ്ങളായി ഉണ്ടായിരുന്നത്. കൂടുതലും സോഷ്യൽ മീഡിയ സെലിബ്രിറ്റികളായിരുന്നു. സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഒരുപോലെ ആളുകൾ വേണമെന്നാണ് ആരാധകരുടെ അഭിപ്രായം. അതേസമയം പുതിയ ബിഗ് ബോസ് എത്തുന്നതോടെ റോബിനും അഖിലിന് പിന്നാലെ പുതിയ താരത്തിന്റെ പിറവിക്ക് കൂടിയായിരിക്കും കളമൊരുങ്ങുക.
സീസൺ 4 ലെ വിജയി അല്ലാതിരുന്നിട്ട് പോലും വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ റോബിന് സാധിച്ചിരുന്നു. സീസൺ 5 എത്തിയതോടെ ആരാധകർ അഖിലിനെ ഏറ്റെടത്തു. ഇപ്പോൾ സോഷ്യൽ മീഡിയയിലും പുറത്തുമെല്ലാം ഏറെ സജീവമാണ് അഖിൽ. എല്ലാ വിഭാഗം പ്രേക്ഷകരുടേയും പിന്തുണ താരത്തിനുണ്ട്. അതേസമയം സീസൺ 5 ലേക്ക് അതിഥിയായെത്തിയപ്പോൾ ഉണ്ടായ വിവാദത്തിന് പിന്നാലെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് റോബിൻ.

 
                                            