ഗിന്നസ് റെക്കോർഡ് ഇട്ട വലിയ മൂക്ക്

മറവിൽ നിന്നും പൊടിതട്ടിയെടുത്ത നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അതായത് കാലപ്പഴക്കം കൊണ്ട് മനുഷ്യരുടെ ഓർമ്മകളിൽ നിന്നും തന്നെ പൊഴിഞ്ഞുപോയവർ. ചിലർ ഈ ഭൂമിയിൽ എന്തെങ്കിലുമൊക്കെ ബാക്കിയാക്കിയാണ് മറഞ്ഞു പോകാറുള്ളത് എന്ന് നമുക്കറിയാം. സ്വന്തം രൂപം കൊണ്ട് മറ്റുള്ളവരെ ഞെട്ടിക്കുന്നവരും നമുക്കിടയിൽ കുറവല്ല. വലിയ മൂക്കുള്ളവർ വലിയ വായുള്ളവർ വലിയ ചെവിയുള്ളവർ വലിയ കാലുള്ളവർ വലിയ ശരീരം ഉള്ളവർ അങ്ങനെ. എന്നാൽ അങ്ങനെയുള്ള ഒരാളുടെ കഥയാണ് ഇത്. ഒരു മെഴുകുതിരി പ്രതിമ നിർമ്മാണം പൂർത്തീകരിച്ചതോടെ ചരിത്രത്തിൽ മറവിയിലാണ്ട് പോയ ഒരു വ്യക്തി വീണ്ടും പ്രശസ്തി നേടിയിരിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ യോർക്ഷയറിൽ
ജീവിച്ചിരുന്ന തോമസ് വെഡ്ഡേഴ്സ് ആണ്
രണ്ടു നൂറ്റാണ്ടുകൾക്കിപ്പുറം സമൂഹം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ ലോകത്തിലെ ഏറ്റവും നീളമുള്ള മൂക്കിന് ഉടമയാണ് തോമസ്.
7.5 ഇഞ്ച് അഥവാ 19 സെന്റീമീറ്റർ നീളമാണ് ഇദ്ദേഹത്തിന്റെ മൂക്കിനുള്ളത്. കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു അല്ലേ. ഇത്ര വലിയ മൂക്ക് ഉണ്ടെങ്കിൽ ഏതൊരു മനുഷ്യനും ബുദ്ധിമുട്ട് തന്നെയാണ് അത്. സഞ്ചരിക്കുന്ന ഒരു സർക്കസ് കലാകാരൻ കൂടിയായിരുന്നു തോമസ്. ഇന്നും ലോകത്തെ ഏറ്റവും വലിയ മൂക്കിനുള്ള റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പക്ഷേ ഇന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളോ മറ്റു വരകളോ ലഭ്യമല്ല എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. ആകെയുള്ളത് അദ്ദേഹത്തിന്റെ ഒരു മെഴുകു പ്രതിമ മാത്രമാണ്. റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിലാണ് ഈ പ്രതിമ ഇപ്പോൾ ഉള്ളത്. തോമസിന്റെ ജീവിതത്തെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ലഭ്യമല്ല.

അദ്ദേഹം 50 വയസ്സിനുള്ളിൽ യോർഷയിൽ മരണപ്പെട്ടു എന്നാണ് രേഖകൾ പറയുന്നത്. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ മൂക്കിന്റെ ഉടമ തുർക്കിയിലെ ആർട്ട് വിനിൽ നിന്നുള്ള മെത്ത് ഓക്യുറേക്ക് എന്ന വ്യക്തിയാണ്.8.8 സെന്റീമീറ്റർ ആണ് ഇദ്ദേഹത്തിന്റെ മൂക്കിന്റെ നീളം. തനിക്ക് സാധാരണ മനുഷ്യരേക്കാൾ നന്നായി മണം പിടിക്കാനും മൂക്കുകൊണ്ട് ബലൂൺ വീർപ്പിക്കാനും ഒക്കെ കഴിവുണ്ടെന്നാണ് 73 കാരനായ മെത്ത് അഭിപ്രായപ്പെടുന്നത്. എന്നാൽ സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരുടെ നിരന്തരമായ കളിയാക്കലിന് ഈ മൂക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് നീളമുള്ള മൂക്ക് ലഭിച്ചത് ഒരു അനുഗ്രഹമായി കരുതുന്ന വ്യക്തിയാണ് ഇദ്ദേഹം. തന്റെ കുടുംബത്തിൽ പാരമ്പര്യമായി തന്നെ മൂക്ക് വലുതാണെന്ന് ഇദ്ദേഹം പറയുന്നു പിതാവിനും അമ്മാവന്മാർക്കും ഒക്കെ ഇത്തരം വലിയ മൂക്കുകളാണ് ഉള്ളത് എന്നാൽ തന്റേതാണ് അവയിൽ ഏറ്റവും വലുതെന്നും അല്പം തമാശ രൂപേണയാണ് അദ്ദേഹം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *