ലോക സിനിമയിലെ അത്ഭുതങ്ങളിലൊന്ന് എന്ന പൂർണ്ണമായും വിശേഷിപ്പിക്കാവുന്ന ചിത്രമാണ് നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലെ ത്രീഡി കാഴ്ചകൾ കാട്ടി പ്രേക്ഷകനെ അദ്ഭുതപ്പെടുത്തിയ ജെയിംസ് കാമറൂൺ ചിത്രം… അവതാർ….
അത്ഭുതങ്ങൾ സൃഷ്ടിച്ച ഒട്ടേറെ സിനിമകൾ ബിഗ് സ്ക്രീനിൽ സംഭവിച്ചിട്ടും അവതാർ പോലെ ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ച ചിത്രം വേറെയില്ല എന്നുതന്നെ പറയാം. എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിലൊന്നാണ് 2009 ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം.നിലവിൽ ലോകത്തിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രവും അവതാർ തന്നെയാണ് …യഥാർത്ഥത്തിൽ 1997 ൽ ഇറങ്ങിയ ടൈറ്റാനിക്കിനും മുമ്പേ…, 1994ൽ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂൺ തയ്യാറാക്കിയിരുന്നു. എന്നാൽ തന്റെ മനസ്സിലുള്ള കഥ ദൃശ്യമായി പരിവർത്തനം ചെയ്യുന്നതിന് യോജിച്ച സാങ്കേതിക വിദ്യകൾ ഇല്ലാതിരുന്നതിനാൽ അത് ഡെവലപ്പാകുന്ന കാലം വരെ അദ്ദേഹം കാത്തിരിക്കുകയായിരുന്നു . അന്നത്തെ സാഹചര്യങ്ങളിൽ സിനിമ നിർമ്മിച്ചാൽ, തന്റെ സ്‌ക്രിപ്റ്റിലുള്ളത് ക്യാമറയിലേക്ക് പകർത്താൻ കഴിയില്ലെന്ന് കാമറൂൺ മനസ്സിലാക്കിയിരുന്നു. അങ്ങനെ വേണ്ട സമയമെടുത്ത്, പതിനഞ്ച് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കാമറൂൺ അവതാർ യാഥാർഥ്യമാക്കി.മനുഷ്യരും വിദൂരഗ്രഹമായ പൻഡോറയിലെ, പത്തടി ഉയരത്തിൽ, മനുഷ്യസാദൃശ്യമുള്ള ആദിമവർഗ്ഗമായ
നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 1 2009ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്അവതാറിന്റെ രണ്ടാം ഭാഗം ഡിസംബർ 16നു തിയറ്ററിലെത്തും.ഇതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അതിന് മുന്നോടിയായി 4കെ എച്ച് ഡി ആറിലേക്ക് റീ മാസ്റ്റര്‍ ചെയ്ത ആദ്യ പതിപ്പ് വീണ്ടും കാണാനും അണിയറ പ്രവർത്തകർ അവസരം ഒരുക്കിയിരുന്നു . സെപ്റ്റംബര്‍ 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യഭാഗത്തിന്റെ തിയേറ്റര്‍ അനുഭവം നഷ്ടപ്പെട്ടവര്‍ക്കും മികച്ച സാങ്കേതിക മികവോടെ ചിത്രം കാണാനുള്ള ഒരു സംവിധാനമായിരുന്നു ഇത്. ഈ കണ്ടതൊന്നുമല്ല, കാണാനിരിക്കുന്നതാണ് ദൃശ്യവിസ്മയം എന്നുവേണമെകിൽ പറയാം.. കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ച്ചകളൊരുക്കാൻ പൻഡോറയിലെ താമസക്കാർ വീണ്ടും എത്തുകയാണ്.

വർഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനയേതാക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം. ഒരു നേവി സീലിനെപ്പോലും അമ്പരപ്പിക്കുന്ന തര ത്തിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത്വം നിറഞ്ഞതായിരിക്കും ചിത്രമെന്നതിൽ സംശയം ഇല്ല. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് അവതാവിന്റെ പുതിയ ട്രെയിലറിനെ കുറിച്ചുള്ള വാർത്തകളാണ്.അവതാറിന്റെ രണ്ടാം ഭാഗമായ ‘അവതാര്‍: ദ വേ ഓഫ് വാട്ടറി’ന്റെ(Avatar The Way Of Water) പുതിയ ട്രെയ്‌ലര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. അവതാർ പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നത് ഈ ട്രെയിലർ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് മനസ്സിലാകുന്നു.പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കും വിധമാണ് അവതാർ 2 ന്റെ പുത്തൻ ട്രെയിലറും.

ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. പ്രധാന കഥാപാത്രങ്ങളായ ജേക്ക് സുള്ളിയുടേയും നെയ്ത്രിയുടേയും കുടുംബത്തെ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുന്ന ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’ പന്‍ഡോറയിലെ അത്ഭുതകാഴ്ചകള്‍ക്കൊപ്പം സമുദ്രത്തിനടിയിലെ വിസ്മയലോകത്തിലേക്കുള്ള വാതിലും പ്രേക്ഷകര്‍ക്കു മുന്നില്‍ തുറക്കപ്പെടാൻ പോവുകയാണ്.1832 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ത്രീഡിയിലായിരിക്കും റിലീസിനെത്തുക. 20th സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്‌റ്റോം എന്റര്‍ടെയ്‌മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സാം വര്‍തിങ്ങടണ്‍, സോയ് സല്‍ദാന, സിഗോണി വീവര്‍, സ്റ്റീഫന്‍ ലാങ്ങ്, കേറ്റ് വിന്‍സ്ലറ്റ് എന്നിവരാണ് പ്രധാന താരങ്ങള്‍.
