കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും

കൊച്ചി: കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം എട്ടുമണി വരെയാണ് സര്‍വീസ് ഉണ്ടായിരിക്കുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സര്‍വീസ് നടത്തുക. തിരക്കുള്ള സമയങ്ങളില്‍ പത്ത് മിനിറ്റ് ഇടവേളകളിലും മറ്റ് സമയങ്ങളില്‍ പതിനഞ്ച് മിനിറ്റ്…

ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജൂണ്‍ 21 മുതല്‍ 27 വരെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിന് മുകളില്‍…

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള വധഭിക്ഷണി ; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എക്കെതിരായ വധഭീക്ഷണിഗൗരവമുളളതാണെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല എംഎല്‍എ. ടി.പി കേസിലെ പരോള്‍ ലഭിച്ച പ്രതികളാണ് പിന്നിലെന്ന ആരോപണം ശരിയാണെങ്കില്‍ സംഭവം അതീവ ഗൗരവമുള്ളതാണ്. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ സകല…

പ്രഫഷണല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ ഇന്‍ വഴി ഡാറ്റാ ചോര്‍ച്ച

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്രഫഷണല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്‍ വഴി വീണ്ടും ഉപയോക്താകളുടെ ഡാറ്റാ ചോര്‍ച്ച. 700 മില്യണ്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പുറത്തുവരുന്ന വിവരം. 756 മില്യണാണ് ലിങ്ക്ഡ് ഇന്നിന്റെ ആകെ ഉപയോക്തകള്‍. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 92 ശതമാനം…

വിസ്മയകേസ് ; പ്രതി കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് കൊറോണ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നു കിരണിനെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. വിസ്മയയുടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയാണ് കൊവിഡ് ബാധിച്ചത്. ഇതോടെ കിരണ്‍ കുമാറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകും. അതേസമയം…