കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു ; രാജ്യത്ത് ഒന്നാമത്

തിരുവനന്തപുരം : രാജ്യത്തിലെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് സര്‍വ്വേ ഫലം. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പീരിയോഡിക്ക് ലേബര്‍ ഫോര്‍സ് സര്‍വ്വേ ഫലം പ്രകാരം കേരളത്തില്‍ 15-ിനും 29-ിനും ഇടയില്‍ പ്രായമുള്ളവരില്‍ 40.5 ശതമാനം പേര്‍ക്കും തൊഴില്‍ ഇല്ല. ദേശീയ ശരാശരി…

വാളയാര്‍ കേസ് : അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 10 ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കണമെന്ന് കോടതി പ്രസ്താവിച്ചു. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതാണെന്നും ഇനി തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വാളയാര്‍…

കര്‍ഷകസമരത്തില്‍ കൈപൊള്ളി ബിജെപി ; പഞ്ചാബില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും തകര്‍ന്നടിഞ്ഞു

കര്‍ഷകസമരത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് പഞ്ചാബ് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പു ഫലം. പതിറ്റാണ്ടുകളായി എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി കുത്തക മേഖലകളായി കൈയ്യടക്കിവെച്ചിരുന്ന ഇടങ്ങളിലെല്ലാം നിലംതൊടാതെ തോല്‍വിയറിഞ്ഞ് ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും. നഗരമേഖലകളിലും ശക്തികേന്ദ്രമായ മാജാ മേഖലയിലും…

സിനിമാക്കഥയെ വെല്ലുന്ന ക്രൂരകൊലപാതകം ; ഗുണ്ടാസംഘം യുവാവിന്റെ കഴുത്തറുത്തു

ചെന്നൈ : തമിഴ്നാട്ടില്‍ ഗുണ്ടാസംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിന് മുന്നില്‍ ഉപേക്ഷിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. തമിഴ്നാട് കടലൂരിലാണ് സിനിമകളെ വെല്ലുന്ന ക്രൂരകൊലപാതകം നടന്നത്. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം സ്ഥലത്തെ ഗുണ്ടാനേതാവായിരുന്ന വീരാങ്കയ്യന്‍ എന്നയാളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.…

ഈസ്റ്റ് മാറാടി സ്കൂളിലെ ലൈബ്രറി ആധുനിക നിലവാരത്തിലേക്ക്

മാറുന്ന കാലത്തിനും മാറുന്ന വായനശീലത്തിനുമൊപ്പം വിദ്യാർത്ഥികൾക്ക് വായനാ വസന്തമൊരുക്കി വിവരവിനിമയ സാങ്കേതിത വിദ്യയുടെ കരുത്തുമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ലൈബ്രറി ആധുനിക നിലവാരത്തിലേയ്ക്ക് ഉയരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത്…

രാമന്റെ നാട്ടില്‍ പെട്രോള്‍ 90 രൂപ, രാവണന്റെ നാട്ടില്‍ 51 രൂപയും : എം. മുകേഷ് എം.എല്‍.എ

കുതിച്ചുയരുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെ നിശിത വിമര്‍ശനവുമായി എം. മുകേഷ് എം.എല്‍.എ രംഗത്തെത്തി. ‘രാമന്റെ നാട്ടില്‍ പെട്രോള്‍ 90 രൂപ … രാവണന്റെ നാട്ടില്‍ (ശ്രീലങ്ക) 51 രൂപ’ എന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എം.എല്‍.എ പ്രതികരിച്ചത്. ‘രാമന്റെ നാട്ടില്‍ പെട്രോള്‍ 90…

ദുബായ് യാത്ര നടത്തുന്നവര്‍ക്ക് ഇനി കോവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് നിര്‍ബന്ധം

ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക നിര്‍ദ്ദശങ്ങള്‍ പുറത്തിറക്കി. യാത്രയുടെ ഭാഗമായി ഹാജരാക്കുന്ന കോവിഡ് പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ടിലെ ക്യൂ.ആര്‍…

രാജ്യദ്രോഹ നിയമം എല്ലാവരെയും നിശബ്ദരാക്കാനുള്ളതല്ല, സമാധാനം നിലനിര്‍ത്താനുള്ളതാണ് – ദില്ലി കോടതി

ദില്ലി : എല്ലാവരെയും നിശബ്ദരാക്കാനുള്ള നിയമമല്ല രാജ്യദ്രോഹ നിയമമെന്ന് ദില്ലി കോടതി. രാജ്യത്തില്‍ സമാധാനം നിലനിര്‍ത്താനാണ് നിയമം കൊണ്ടുവന്നത്. എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കുക എന്ന ഉദ്ദേശത്തോടെ ഈ നിയമം ഉപയോഗിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ രണ്ടു…

ഏഷ്യയിലെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിര്‍മ്മാണ പ്ലാന്റ് ; ഹോംകോയുടെ പുതിയ ഫാക്ടറി ഉദ്ഘാടനം ചെയ്ത് തോമസ് ഐസക്ക്

ഹോംകോയുടെ പുതിയ ഫാക്ടറി കെട്ടിടം ധനമന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. യന്ത്രങ്ങള്‍ ഉള്‍പ്പെടെ 52 കോടി രൂപയാണ് ഫാക്ടറിയുടെ മൊത്തം നിക്ഷേപം. യന്ത്രങ്ങളും ഉപകരണങ്ങളും ലഭ്യമാകാന്‍ കോവിഡ് – ലോക്ക്ഡൗണ്‍ സാഹചര്യം മൂലം കാലതാമസം നേരിട്ടിരുന്നു. പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഏഷ്യയിലെ…

വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയാല്‍ സിപിഎമ്മിന്റെ അടിത്തറ നശിക്കുമെന്ന് കുഞ്ഞാലിക്കുട്ടി ; പിണറായിയ്ക്ക് പത്തില്‍ ഒന്‍പത് മാര്‍ക്കെന്ന് ടി.കെ. ഹംസ

മലപ്പുറം : ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയാല്‍ സിപിഎമ്മിന്റെ അടിത്തറ നശിക്കുമെന്നും ലീഗിനെതിരായ വിദ്വേഷപ്രചാരണത്തില്‍ നിന്ന് അവര്‍ക്ക് പിന്നോട്ട് പോകേണ്ടി വന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് മുസ്ലീം ലീഗിന് ശക്തിയുണ്ടെന്ന തോന്നല്‍…