നാളെ ബിഹാറിൽ ബന്ദ് പ്രഖ്യാപിച്ച് വിദ്യാർത്ഥി സംഘടനകൾ

റെയിൽവേ നിയമനത്തിലെ പ്രതിഷേധത്തിനിടെ ട്രെയിനുകൾ തീവച്ചതിന് പിന്നാലെ നാളെ ബിഹാറിൽ ബന്ദ് പ്രഖ്യാപിച്ച് വിദ്യാർത്ഥി സംഘടനകൾ . പരാതി കേൾക്കാൻ നിയോഗിച്ച സമിതിയോട് തീർത്തും സഹകരിക്കേണ്ട എന്നാണ് ഒരു വിഭാഗത്തിന്റെ തീരുമാനം .

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിലെത്തുമെന്ന് സർക്കാർ വിലയിരുത്തൽ

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം നേരത്തെ മൂർദ്ധന്യത്തിലെത്തുമെന്നാണ് വിലയിരുത്തൽ . ആയതിനാൽ തന്നെ മന്ത്രി സഭായോഗം കോവിഡ് സാഹചര്യം വിലയിരുത്തി .പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തും . വീണ്ടും സാമൂഹിക അടുക്കള കൊണ്ടുവരാൻ സർക്കാരിന് ആലോചനയുണ്ട്. അതിനാൽ തന്നെ പഞ്ചായത്ത്…

സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി

സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ ഇന്നും പ്രതിസന്ധി .സാങ്കേതിക തകരാർ മൂലം കഴിഞ്ഞ 10 ദിവസമായി 7 ജില്ലകൾ വീതം രാവിലെയും ഉച്ചയ്ക്കും ആയിരുന്നു റേഷൻ വിതരണം . റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾക്ക് നിലവിൽ യാതൊരു തകരാറുകളും ഇല്ലെന്നും റേഷൻ…

കൊവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കൊവിഡ് വ്യാപന സാഹചര്യത്തിൽ മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം . പ്രതിദിന കണക്കുകൾ നാല് ലക്ഷത്തിലധികമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ റിപ്പോർട്ട് പ്രകാരം കോവിഡ് കണക്കുകൾ മൂന്ന് ലക്ഷത്തിന് താഴെയെത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നിരീക്ഷണം . രാജ്യത്ത് ഒരു…

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമിൽ മതവേഷങ്ങൾ അനുവദിക്കില്ല

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമിനൊപ്പം മതവേഷങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ . യൂണിഫോമിനൊപ്പം ഹിജാബും ഫുൾസ്ലീവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു . എന്നാൽ ഇതേ തുടർന്ന് സ്റ്റുഡന്റ് പോലീസിൽ മതപരമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ നിലപാട്…

സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ സി കാറ്റഗറി

കൊവിഡ് സമൂഹ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ജില്ലകളിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി . തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളെ കൂടി ‘ സി ‘ കാറ്റഗറിയിൽ ഉൾപ്പെടുത്തി . ഇടുക്കി , കോട്ടയം , പത്തനംതിട്ട , കൊല്ലം ജില്ലകളെയാണ്…

തൃശ്ശൂരിൽ ആന കുട്ടി ചരിഞ്ഞു

തൃശൂർ ചിമ്മിനി കാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു . ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്നലെ രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. ആനക്കുട്ടിയുടെ മോശം ആരോഗ്യസ്ഥിതി മൂലം മറ്റ് ആനകൾ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം .…

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും . അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികൾ, ജസ്റ്റിസ് എ.എം. ഖാനവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പെരിയാർ കേസിൽ കോടതി പരിഗണിച്ച് തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ…

2006 കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ് : നിർണായക വിധി ഇന്ന്

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ എൻ.ഐ.എ വിധിക്കെതിരായ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും . കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റവിട നസീർ , നാലം പ്രതി ഷഫാസ് എന്നിവർ കോടതിയെ സമീപിച്ചിരുന്നു…

പ്രഥമ ഇന്ത്യ – മധ്യേഷ്യ ഉച്ചകോടി ഇന്ന്

പ്രഥമ ഇന്ത്യ – മധ്യേഷ്യ ഉച്ചകോടി ഇന്ന് നടക്കും . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത് . അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കും . കസാഖ്സ്ഥാൻ , ഉസ്ബെക്കിസ്ഥാൻ , താജിക്കിസ്ഥാൻ , തുർക്ക്മെനിസ്ഥാൻ…