ലൈവ് പെർഫോമൻസുമായി ആരാധക ഹൃദയം കീഴടക്കി പ്രേക്ഷകരുടെ പ്രിയതാരം പ്രണവ് മോഹൻലാൽ

സിനിമ താരങ്ങളെ പോലെ തന്നെ നായകന്മാരുടെ മക്കളും സിനിമ മേഖല കയ്യടക്കിയിരിക്കുകയാണ്. രാജാവിന്റെ മകൻ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത് പോലെയാണ് മമ്മൂട്ടിയുടെ മകൻ ദുൽഖറും മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും. ദുൽഖറിന് സിനിമയാണ് പ്രിയമെങ്കിൽ പ്രണവിന്റെ കാര്യത്തിൽ ഇവിടെ ചെറിയൊരു വ്യത്യാസം ഉണ്ട്. സിനിമ എന്നതിലുപരി മറ്റു പല കാര്യങ്ങളിലുമാണ് പ്രണവിന് താല്പര്യം. സിനിമയെക്കാൾ ഏറെ സാഹസങ്ങളെയും യാത്രകളെയും പ്രണയിക്കുന്ന വ്യക്തിയാണ് പ്രണവ്. പ്രണവിന്റെ പുത്തൻ വിശേഷങ്ങൾക്കെല്ലാം വളരെയധികം ആരാധകരുണ്ട്. ഞങ്ങളുടെ അപ്പു എന്തു ചെയ്യുന്നു എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. മലയാളത്തിലെ അഭിനേതാവും സഹ സംവിധായകനും ആണ് പ്രണവ്. 2002ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ് എത്തിയിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശനത്തിൽ ആദ്യമായി സഹ സംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹ സംവിധായകനായി.
2002ൽ ഒന്നാമൻ , പുനർജനി എന്നീ ചിത്രങ്ങളിൽ ബാലതാരമായി ആണ് അഭിനയിച്ചത്. ശേഷം 2009 സാഗർ ഏലിയാസ് ജാക്കി. 2015ൽ പാപനാശം.
2018 നായകനായി ആദി എന്ന ചിത്രത്തിൽ. 2019 ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട്. 2020ൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ഈ ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലമാണ് താരം അവതരിപ്പിച്ചത്. കുഞ്ഞാലിമരയ്ക്കാരുടെ കുഞ്ഞു കുഞ്ഞാലി എന്നാണ് അന്ന് അപ്പു വിശേഷിപ്പിക്കപ്പെട്ടത്. അടുത്തിടെ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രത്തിന് വൻ ജന സ്വീകാര്യതയാണ് ലഭിച്ചത്. ഈ ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനാണ്.
ചിത്രത്തിൽ പ്രണവ് അവതരിപ്പിച്ച കഥാപാത്രത്തെ ഏവരും ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.
ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തിയത്. കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും ബാല്യകാല സുഹൃത്തുക്കളാണ്. ഇതും സിനിമയിലെ താര ജോഡികൾ എന്നതിനെ കൂടുതൽ ഊട്ടിയുറപ്പിച്ചു.ദർശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്ത ചിത്രങ്ങളിൽ ഒന്നായിരുന്നു ഹൃദയം. പ്രണവ് എന്ന കലാകാരന്റെ അതുല്യപ്രതിഭ വെളിപ്പെടുത്തുന്ന ഒരു ചിത്രമാണ് ഇതെന്ന് നിസംശയം പറയാം.
സിനിമകളിലേക്ക് ക്ഷണിച്ചുകൊണ്ടു വന്നാൽ മാത്രം എത്തുന്ന പ്രകൃതമാണ് പ്രണവിന് ഉള്ളത്. അല്ലെങ്കിൽ എല്ലാസമയവും ഒറ്റയ്ക്കുള്ള യാത്രകളാണ് പ്രണവിന് ഇഷ്ടം. യാത്രകൾക്കിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും മറ്റും പ്രേക്ഷകരോട് തന്റെ ഔദ്യോഗിക പേജിലൂടെ താരം അറിയിക്കാറുണ്ട്. താര ജാഡകൾ ഒന്നുമില്ലാത്ത വ്യക്തി എന്നാണ് പ്രണവ് അറിയപ്പെടാറുള്ളത്. ഇപ്പോഴിതാ താരം തന്നെ പേജിലൂടെ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. നിമിഷനേരങ്ങൾ കൊണ്ടാണ് ഈ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് പ്രണവ് ചെയ്തിട്ടുള്ളതെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് ഇദ്ദേഹം. താരത്തിന്റെ ഒരു ലൈവ് പെർഫോമൻസിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. യാത്രയ്ക്കിടയിൽ ഒരു വേദിയിൽ ലൂയിസ് ആം സ്ട്രോങ്ങിന്റെ സെന്റ് ജെയിംസ് ഇൻ ഫേമറി ബ്ലൂസ് എന്ന ഗാനം ആലപിക്കുകയാണ് പ്രണവ്. വളരെ മനോഹരമായിയാണ് പ്രണവ് ആ ഗാനം ആലപിക്കുന്നത്. തന്റെ വിരലുകൾ കൊണ്ട് ഗിത്താർ മനോഹരമായി വായിച്ച് ആ ഗാനത്തിന്റെ വരികളിൽ ലയിച്ച് ആണ് ഗാനമാലപിക്കുന്നത്.
വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. നടൻ ആന്റണി വർഗീസ് ഉൾപ്പെടെയുള്ളവർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. രാമനാഥന് പാട്ടും വശം ഉണ്ടല്ലേ?ഇതൊക്കെയാണ് ഇങ്ങേരുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, ആഹാ അപ്പുക്കുട്ടന് പാട്ടും വശം ഉണ്ടല്ലോ?സർവ്വകലാവല്ലഭൻ,ഈ മനുഷ്യനെ ഒന്ന് കാണണം എന്നാണ് വലിയ ആഗ്രഹം, എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ ആരാധകർ നൽകുന്ന കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *