ആറ്റിങ്ങല്‍ മണമ്പൂരിലെ യാത്രാക്ലേശം സംബന്ധിച്ച് പ്രദേശവാസികള്‍ ഉയര്‍ത്തിയ
പരാതി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തി കേന്ദ്രമന്ത്രി വി.മുരളീധരന്‍. പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയാതായി വി.മുരളീധരന്‍ പറഞ്ഞു.
സ്ഥലം സന്ദര്‍ശിച്ച് ബോധ്യപ്പെട്ട നിര്‍മാണത്തിലെ അശാസ്ത്രീയതകളും കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി ഉന്നയിച്ചു. മണമ്പൂരില്‍ പ്രദേശവാസികളുടെ പരാതി കേള്‍ക്കാന്‍ വി.മുരളീധരന്‍ കഴിഞ്ഞ ദിവസം നേരിട്ട് എത്തിയിരുന്നു.
മലപ്പുറം കോഹിനൂര്‍ ജംഗ്ഷനിലെയും കാസര്‍ഗോഡ് കൈക്കാമ്പയിലെയും റോഡ് നിര്‍മാണം സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും നിതിന്‍ ഗഡ്കരിയെ വി.മുരളീധരന്‍ അറിയിച്ചു. റോഡ് വികസന പദ്ധതികളില്‍ സംസ്ഥാനത്തിന് നല്‍കുന്ന പരിഗണനയ്ക്ക് നന്ദി അറിയിച്ചു.
