സാന്ത്വനം സീരിയലിലെ ലക്ഷ്മിയമ്മയുടെ ചരമവാർത്തയറിയിച്ച് ഏഷ്യാനെറ്റ്. എന്ത് പറ്റി എന്നറിയാതെ ആകാംഷയോടെ കാത്തിരിക്കുകയാണ് സീരിയൽ ആരാധകർ.
‘പ്രിയരേ ഞങ്ങളുടെ മാതാവ് ലക്ഷ്മിയമ്മ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് 29-6-2023 ചൊവ്വാഴ്ച രാത്രി 7 മണിക്ക് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു എന്ന് ദുഖിതരായ കുടുംബം എന്ന് പോകുന്ന ചരമ അറിയിപ്പിൽ മക്കളുടെയും മരുമക്കളുടെയും പേരും കൊടുത്തിരിക്കുന്ന. ലക്ഷ്മിയമ്മയുടെ ഫോട്ടോയും കൊടുത്തിട്ടുണ്ട്. പെട്ടെന്നുള്ള മരണ അറിയിപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് എല്ലാവരും. വാർത്ത കൊടുത്ത് ഏതാനം സമയത്തിനുള്ളിൽ തന്നെ ഏഷ്യാനെറ്റ് ഓൺലൈൻ അത് പിൻവലിക്കുകയും ചെയ്തത് പിന്നെയും എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി.’
ആദിത്യൻ സംവിധാനം ചെയ്തഒരു ഇന്ത്യൻ മലയാളം സോപ്പ് ഓപ്പറയാണ് സാന്ത്വനം.രാജീവ് പരമേശ്വർ , ചിപ്പി രഞ്ജിത്ത് , ഗിരീഷ് നമ്പ്യാർ, രക്ഷ രാജ് , സജിൻ ടിപി, ഗോപിക അനിൽ , അച്ചു സുഗന്ധ്, മഞ്ജുഷ മാർട്ടിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.സ്റ്റാർ വിജയിൽ സംപ്രേഷണം ചെയ്യുന്ന തമിഴ് സോപ്പ് ഓപ്പറ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ ഔദ്യോഗിക റീമേക്കാണ് ഇത്.
സീരിയലിന്റെ കഥ പോകുന്നത് ഇങ്ങനെ.
കൃഷ്ണന്റെ നാല് ആൺമക്കൾ ബാലകൃഷ്ണൻ, ഹരികൃഷ്ണൻ, ശിവരാമകൃഷ്ണൻ, മുരളീകൃഷ്ണൻ എന്നിവരാണത്.അവരുടെ ജന്മനാടായ അമ്പലത്തറയിലെ പ്രശസ്തമായ പലചരക്ക് കടയായ കൃഷ്ണ സ്റ്റോഴ്‌സ് നടത്തുന്നു.
അദ്ദേഹത്തോടൊപ്പം കൃഷ്ണ സ്റ്റോറുകൾ നയിക്കുകയും ബാലന്റെ പക്ഷാഘാതബാധിതയായ അമ്മ ലക്ഷ്മിയെ നോക്കുകയും ചെയ്യുന്ന ശ്രീദേവിയെയാണ് ബാലകൃഷ്ണൻ വിവാഹം കഴിച്ചത്. ശ്രീദേവി തന്റെ സഹോദരീ സഹോദരന്മാരെ മക്കളായി വളർത്തുന്നു.
കുട്ടിക്കാലം മുതൽ ഹരിയെ ഇഷ്ടപ്പെട്ടിരുന്ന അഞ്ജലിയുമായി ഹരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. എന്നിരുന്നാലും, ഹരി തന്റെ കോളേജ് മേറ്റായ അപർണയുമായി പ്രണയത്തിലായിരുന്നു. അങ്ങനെ, അഞ്ജലി ശിവനെ വിവാഹം കഴിക്കുന്നു, അപർണ ഹരിയെ വിവാഹം കഴിക്കുന്നു. കുടുംബത്തിലെ അവസാനത്തെ മകൻ മുരളീകൃഷ്ണൻ എന്ന കണ്ണൻ തന്റെ ബന്ധുവായ ഐശ്വര്യയുമായി പ്രണയത്തിലാണ്. ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ബാക്കി കഥ.
