പേര് പോലെ തന്നെ, ഭക്ഷണത്തിനൊപ്പം നന്മയും വിളമ്പി Miracle Moments Catering

ഉണ്ണുന്നവന്റെ വയറിനൊപ്പം മനസ്സ് കൂടി നിറയുന്ന ഒന്നാവണം ഭക്ഷണം. അതുകൊണ്ടുതന്നെ വിഭവങ്ങളുടെ എണ്ണത്തിനും വിളമ്പുന്ന സദസ്സിന്റെ വലിപ്പത്തെക്കാളും പ്രധാനം, ഒരുക്കുന്ന ഭക്ഷണത്തിന്റെ ഓരോഘട്ടത്തിലും പുലര്‍ത്തുന്ന ആത്മാര്‍ത്ഥമായ സമീപനമാണ്. ഇത്തരത്തില്‍ ഭക്ഷണകലയെ മനസ്സിലാക്കി ഏറ്റെടുത്ത ചടങ്ങുകള്‍ ഏതുതന്നെയായാലും ഭംഗിയായി നടപ്പിലാക്കി കേരളമൊട്ടാകെ ജൈത്രയാത്ര തുടരുന്നവരാണ് Miracle Moments Catering ഉം ഉടമ സൈതലവി ബാബുവും.

പാലക്കാട്ടെ ചെറുപ്പുളശ്ശേരിയില്‍ 2013 ലാണ് സൈതലവി ബാബു, Miracle Moments Catering എന്ന തന്റെ ഇവന്റ് മാനേജ്‌മെന്റ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഈ സമയത്ത് ഒപ്പമുണ്ടായിരുന്നതാവട്ടെ മുപ്പത്തിനായിരം രൂപയും പതറാത്ത മനസും മാത്രം. ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ മുന്നോട്ടുനീങ്ങിയതോടെ നിലവില്‍ പാലക്കാടും കോഴിക്കോടും കൊച്ചിയിലുമെല്ലാമായി നിറഞ്ഞുനില്‍ക്കുകയാണ് Miracle Moments Catering. മാത്രമല്ല ഈ പത്ത് വര്‍ഷത്തിനിടയില്‍ 7,56300 ഓളം ആളുകളുടെ ഹൃദയത്തില്‍ ഇലയിട്ട് ഭക്ഷണം വിളമ്പി വിശപ്പടക്കാനും ഇവര്‍ക്കായി.

25 വര്‍ഷത്തോളം ഹോട്ടല്‍ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള സൈതലവി ബാബു, ലാഭത്തിനേക്കാളേറേ എന്നും മുന്‍ഗണന നല്‍കിയത് തന്നെ തേടി വരുന്ന ഓരോ വ്യക്തിയുടെയും സംതൃപ്തിക്കാണ്. അതുകൊണ്ടുതന്നെ ഇന്നും പലകുടുംബങ്ങളിലെയും വിശേഷദിവസങ്ങള്‍ക്ക് രുചികൂട്ടുന്നത് Miracle Moments തന്നെയാണ്. കൊവിഡ് കാലഘട്ടം മറ്റു മേഖലകളെക്കാള്‍ ബുദ്ധിമുട്ടിച്ചത് ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട മേഖലകളെ ആയതിനാല്‍ തന്നെ, Miracle Moments നും ഈ സമയം അത്ര നല്ലതല്ലായിരുന്നു. എന്നാല്‍ കൊവിഡ് ഭീതി അകന്ന് എല്ലാം പഴയ സ്ഥിതിയിലായത്തോടെ ബാബുവും Miracle Moments ഉം വീണ്ടും ട്രാക്കിലായി.

ബിരിയാണിയിലെ Miracle ടച്ച്

Miracle Moments Catering ന്റെ ഖ്യാതി നാടൊക്കെ പരന്നതില്‍ വലിയൊരു പങ്ക് ഇവരുടെ Miracle ബിരിയാണിക്കാണെന്നതില്‍ തര്‍ക്കമില്ല. സ്ഥിരം ബിരിയാണി കൂട്ടുകളില്‍ നിന്നെല്ലാം മാറി പുതിയൊരു ശൈലിയും ഒപ്പം സൈതലവി ബാബുവിന്റെ കൈപുണ്യവും ചേര്‍ന്നതാണ് Miracle ബിരിയാണിയുടെ രുചിയുടെ രഹസ്യം. രുചിയോടൊപ്പം തന്നെ എടുത്തുപറയേണ്ട ഒന്നാണ് ബിരിയാണി പൊതിഞ്ഞ് ആളുകളിലേക്ക് എത്തിക്കുന്ന വിധവും. പുനരുപയോഗിക്കാവുന്ന തരത്തിലുള്ള പാളയില്‍ നിര്‍മിതമായ കണ്ടെയ്‌നര്‍ ബോക്‌സിലാണ് ഇവര്‍ ബിരിയാണി വിളമ്പുന്നത്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും Miracle ബിരിയാണിയുടെ ഫ്രാഞ്ചൈസികള്‍ തുടങ്ങി തങ്ങളുടെ ബിരിയാണിപ്പെരുമ എല്ലാവര്‍ക്കുമെത്തിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ബിരിയാണിക്കൊപ്പം തന്നെ Miracle Moments ന്റെ മറ്റൊരു സിഗ്‌നേചറാണ് ചിക്കന്‍ സുര്‍ബിയ എന്ന അറേബ്യന്‍ വിഭവം. ഇതേ സുര്‍ബിയ തന്നെ മറ്റു മാംസങ്ങള്‍ ഉപയോഗിച്ചും, പൂര്‍ണമായും വെജിറ്റേറിയന്‍ വിഭവമായും തയ്യാറാക്കാന്‍ വൈദഗ്ധ്യമുള്ള ഷെഫുമാരുടെ ഒരുകൂട്ടവും ഇവര്‍ക്കൊപ്പമുണ്ട്.

പുതിയ കാല്‍വയ്പ്പുകള്‍

വര്‍ഷങ്ങളോളമുള്ള ഹോട്ടല്‍ മേഖലയിലെ പ്രവര്‍ത്തി പരിചയവും, ചുരുങ്ങിയ കാലത്തെ മാര്‍ക്കറ്റിങ് ഫീല്‍ഡിലെ അനുഭവങ്ങളും സമന്വയിപ്പിച്ചാണ് Miracle Moments Catering ന്റെ തുടക്കം. കുടുംബത്തിനകത്ത് നിന്നും അടുത്ത സുഹൃത്തുകളില്‍ നിന്നുമെല്ലാം ഏറ്റെടുക്കേണ്ടുന്ന ഉത്തരവാദിത്വത്തിന്റെ ഭയപ്പെടുത്തുന്ന കണക്കുകളില്‍ സൈതലവി ബാബു വീണില്ല. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ സമ്മതിച്ചുകൊടുക്കാനും അദ്ദേഹം ഒരുക്കമായിരുന്നില്ല. മാത്രമല്ല, വലിയൊരു കുടുംബത്തിലെ അംഗമായത് കൊണ്ടും പ്രാരാബ്ധങ്ങള്‍ കൊണ്ടും അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാന്‍ സാധിക്കാതെയിരുന്നിട്ടും തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ സൈതലവി ബാബുവിന് ഒട്ടും ഭയപ്പാടുണ്ടായില്ല. ഇടയ്ക്കുണ്ടായ തളര്‍ച്ചകള്‍ക്ക് ശേഷം വീണ്ടും എഴുന്നേറ്റു നിന്നത്തോടെ, ചുരുങ്ങിയ കാലയളവില്‍ തന്നെ Miracle Moments Catering നെ തേടി നിരവധി പരിപാടികളും സെലിബ്രിറ്റി ഇവന്റുകളുമെത്തി.

താല്പര്യമറിഞ്ഞുള്ള രുചിഭേദങ്ങള്‍

ആവശ്യക്കാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കിയ വിഭവങ്ങള്‍ തയ്യാറാകുക എന്നതാണ് Miracle Moments നെ വ്യത്യസ്തരാക്കുന്നത്. ഇതില്‍ തന്നെ ഓരോ പ്രദേശങ്ങള്‍ക്കും, വിഭാഗങ്ങള്‍ക്കും തുടങ്ങി വ്യക്തിഗതമായി പോലും ആവശ്യാനുസരണമുള്ള വിഭവങ്ങളും രുചിക്കൂട്ടുകളും ഒരുക്കുന്നതിലും വിളമ്പുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും ഇവര്‍ക്ക് സ്വന്തമായുണ്ട്. ഒപ്പം തന്നെ ഇന്ത്യന്‍, കോന്‍ഡിനെന്റ്റല്‍ , ചൈനീസ്, അറബിക് വിഭവങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള ഒരുകൂട്ടം പാചകവിദഗ്ദരും Miracle Moments Catering ന്റെ പ്രത്യേകതയാണ്.

Miracle Moments Catering ആരംഭിച്ച ആദ്യനാളുകള്‍ മുതല്‍ തന്നെ ഗൂഗിള്‍ റേറ്റിങ്ങില്‍ വളരെമുന്നിലായി 4.8 ലാണുള്ളത്. തൊഴില്‍മേഖലയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ നല്ലൊരു ശതമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച് നല്ലൊരു മാതൃക കൂടിയാണ് ഇവര്‍ സമൂഹത്തിന് മുന്നില്‍വെക്കുന്നത്. മാത്രമല്ല, ഭാവിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യവിവാഹം നടത്തുന്നതുള്‍പ്പടെയുള്ള പദ്ധതികളുടെ തിരക്കിട്ട ആലോചനയില്‍ കൂടിയാണ് നിലവില്‍ ഇവരുള്ളത്. കൂടാതെ സ്‌കൂളുകളിലും, വൃദ്ധ സദനങ്ങളിലും മറ്റും നടത്തുന്ന പരിപാടികളും തുകയില്‍ പരമാവധി ഇളവുനല്‍കി നന്മയുടെ പാഠവും ഭാഗവും കൂടിയാവുകയാണ് Miracle Moments Catering.

Leave a Reply

Your email address will not be published. Required fields are marked *