കൊച്ചിൻ ഹനീഫ എന്ന കലാകാരൻ:ഓർമ്മകൾ പങ്കുവെച്ച് സലീം കുമാർ

മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് കൊച്ചിന്‍ ഹനീഫ. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷം ചെയ്ത .കൊച്ചിന്‍ ഹനീഫ കോമഡി വേഷങ്ങളിലാണ് കൂടുതല്‍ തിളങ്ങിയത്.പക്ഷെ വില്ലന്‍ വേഷങ്ങളിലൂടെ ആണ് സിനിമയിലേക്ക് കൊച്ചിന്‍ ഹനീഫ കടന്ന് വരുന്നത് എന്നത് ശ്രെദ്ദിക്കപ്പെടേണ്ട കാര്യമാണ്.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ കൊച്ചിന്‍ ഹനീഫ അഭിനയിച്ചിട്ടുണ്ട്. 2001 ല്‍ സൂത്രധാരനിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കൊച്ചിന്‍ ഹനീഫയെ തേടി എത്തിയിരുന്നു . 2010 ഫെബ്രുവരിയില്‍ ആണ് കൊച്ചിന്‍ ഹനീഫ ഈ ലോകത്ത് നിന്നും വിടപറയുന്നത് .സിനിമാ ലോകത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ സംഭവം ആയിരുന്നു അത്. മലയാള സിനിമയിലെ ഭൂരിഭാഗം പേര്‍ക്കും പ്രിയങ്കരനായിരുന്നു കൊച്ചിന്‍ ഹനീഫ. നിരവധി പേര്‍ നടനെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കൊച്ചിന്‍ ഹനീഫയെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടന്‍ സലിം കുമാര്‍.


ഒട്ടനവധി സിനിമകളില്‍ കൊച്ചിന്‍ ഹനീഫയും സലിം കുമാറും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരും മിമിക്രി കലാരംഗത്ത് കൂടെ കടന്നു വന്നവന്നവരാണ്.അതു പോലെ ഒരാളെ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല’ഞാന്‍ എന്റെ ജീവിതത്തില്‍ ഒരുപാട് പേരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ആളുകളുടെ ഒപ്പവും അഭിനയിച്ചിട്ടുണ്ട്. പക്ഷെ കൊച്ചിന്‍ ഹനീഫയുടെ കൂടെ അഭിനയിക്കുമ്ബോഴുള്ള സുഖമുണ്ട്. ഞങ്ങള്‍ രണ്ട് പേരും അഭിനയിക്കുമ്ബോള്‍ ഞാനാണ് ഷൈന്‍ ചെയ്യുന്നതെങ്കില്‍ പോലും അയാള്‍ക്ക് അതൊരു കുഴപ്പമല്ല’
‘അയാൾ സപ്പോര്‍ട്ട് ചെയ്യുകയേ ഉള്ളൂ. യാതൊരു വിധ അസൂയയുമില്ല. അതേ പോലെ ഒരാളെ എന്റെ ജീവിതത്തില്‍ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല.
ഇപ്പോഴും ഹനീഫ്ക്കയുടെ സിനിമ കണ്ടാല്‍ ഞാന്‍ ചിരിക്കാറുണ്ട്.’ഹനീഫ്ക്ക മരിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റിയിട്ടില്ല എന്നതാണ് വാസ്തവം.ഞാന്‍ ഹനീഫ്ക്ക മരിച്ചപ്പോള്‍ കാണാന്‍ പോയില്ല. ടിവിയില്‍ പോലും കണ്ടില്ല. കാരണം ഹനീഫ്ക്ക അങ്ങനെ മരിച്ച്‌ കിടക്കുന്നത് എനിക്ക് കാണാന്‍ എനിക്ക് പറ്റില്ലാർന്നു. ഇപ്പോഴും ഹനീഫ്ക്കയുടെ സിനിമ കണ്ടാല്‍ ഞാന്‍ ചിരിക്കും. മരിച്ച്‌ പോയെന്ന് എനിക്ക് അറിയില്ലെന്നതാണ് സത്യം,’ സലിം കുമാറിന്റെ വാക്കുകൾ ആണ് ഇവ.

സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയ സലിം കുമാര്‍മലയാളത്തില്‍ കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി തുടങ്ങിയ താരങ്ങള്‍ തിയറ്ററില്‍ ചിരിപ്പൂരം തീര്‍ത്ത ഒരു കാലഘട്ടവും ഉണ്ടായിരുന്നു. ഇവരില്‍ ഇന്ന് സലിം കുമാറാണ് സിനിമാ രംഗത്ത് സജീവമായുള്ളത്. ആദ്യ കാലത്ത് കോമഡി വേഷങ്ങളില്‍ തിളങ്ങി പിന്നീട് മറ്റു വേഷങ്ങളിലേക്കും.
സലിം കുമാറിന് കരിയറില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്.കോമഡിയിൽ നിന്നും സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയ സലിം കുമാര്‍ ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.കുറച്ച്‌ നാള്‍ സിനിമയില്‍ നിന്ന് സലിം കുമാര്‍ മാറി നിൽക്കേണ്ട സാഹചര്യം അദ്ദേഹത്തിനുണ്ടായി.അസുഖ ബാധിതനായതിനെ തുടർന്നാണ് ഇത്.സലിം കുമാറിനെ പോലെ തന്നെ ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളും ആദ്യ കാലത്ത് കോമഡി വേഷങ്ങള്‍ ആണ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീടിവര്‍ക്കും അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ സിനിമകളില്‍ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *