സിനിമയിൽ ലൈംഗിക ചൂഷണം നടക്കുന്നു പ്രതികരണവുമായി അനുമോൾ

നിരവധി മലയാളം,തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അനുമോൾ. 2014 ൽ റിലീസ് ചെയ്ത ചായില്ല്യമെന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. പിന്നീട് ഇവൻ മേഘരൂപൻ,അകം, വെടിവഴിപാട്, ജമ്നാപ്യാരി , റോക്ക് സ്റ്റാർ , പട്ടാഭിരാമൻ, പ്രേമസൂത്രം,പത്മിനി 2 മാൻ തുടങ്ങിനിരവധി ചിത്രങ്ങളിൽ സജീവ സാന്നിധ്യമായി. സിനിമകളെ പോലെ തന്നെ സോഷ്യൽ മീഡിയയിലെയും സജീവ സാന്നിധ്യമാണ് അനുമോൾ. തന്റെ സിനിമാ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അനുമോൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പീഡനങ്ങളും മീറ്റ് ടൂ വിവാദങ്ങളും സജീവമാകുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ അനുമോളുടെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയാണ്. സിനിമയിൽ ലൈംഗിക ചൂഷണം നടക്കുന്നു എന്ന് ആരോപണത്തിലാണ് നടി തന്റെ പ്രതികരണവുമായി എത്തിയത്. സ്വന്തം നിലപാടിൽ ഉറച്ചു നിന്നാൽ ആരും ആരെയും ചൂഷണം ചെയ്യാൻ തയ്യാറാവില്ല എന്നും എന്നെ സംബന്ധിച്ച് ഞാൻ ബോളിഡായി സംസാരിക്കുമെന്നും വീട്ടുകാർ എന്നെ അങ്ങനെയാണ് വളർത്തിയത് എന്നുമായിരുന്നു അനുമോൾ പറഞ്ഞത്. ആരെങ്കിലും തെറ്റായ രീതിയിൽ സമീപിച്ചാൽ ഞാൻ കർശനമായ രീതിയിൽ പ്രതികരിക്കുക തന്നെ ചെയ്യും അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡന അനുഭവങ്ങളും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല ഇഷ്ടപ്രകാരം വഴങ്ങി കൊടുത്ത ശേഷം അതും പറഞ്ഞു നടക്കുന്ന മര്യാദയല്ല എന്നും താരം ഇതെക്കുറിച്ച് പ്രതികരിച്ചു. നിർബന്ധത്തിന് വഴങ്ങിയാണ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ യാതൊരുവിധ അർത്ഥങ്ങളും ഇല്ല എനിക്ക് പറ്റില്ല മറ്റാരെങ്കിലും വിളിച്ച് അഭിനയിച്ചോളൂ എന്നാണ് പറയേണ്ടത് എന്നും അനുമോൾ ഇതേക്കുറിച്ച് സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *