കഴിവുകള്‍ ഉണ്ടായിട്ടും അവഗണിക്കപ്പെടുക എന്നത് ഏറ്റവും വലിയ സങ്കടമാണ്. എന്നാല്‍ തനിക്കുണ്ടായ അവഗണന പോലും ഏറ്റവും വലിയ വെല്ലുവിളിയായി കണ്ടു, മുന്നേറി വിജയിച്ച വ്യക്തിത്വത്തിന് ഉടമയാണ് PROMINENT എന്ന ബ്രാന്‍ഡിന്റെ മാനേജിങ് പാര്‍ട്ണറായ അനൂപ്. തന്റെ പ്രശ്‌നങ്ങള്‍ക്കിടയിലും മനോധൈര്യത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ജീവിതത്തിലെ വഴിത്തിരിവുകള്‍
റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡിലെ ഒരു സ്ഥാപനത്തില്‍ 750 രൂപ ശമ്പളത്തില്‍ ആദ്യത്തെ ജോലി. പിന്നീട് ഫാത്തിമ ഹോസ്പിറ്റലില്‍ Bio – Medical Engineer Trainee. തുടര്‍ന്ന് Systronics ലും, തോമസ് എന്ന സുഹൃത്ത് വഴി Telerad എന്ന സ്ഥാപനത്തിലും ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ അച്ഛന്റെ മരണശേഷം ഒരു കുടുംബം മുഴുവന്‍ നോക്കേണ്ട ചുമതല ചെറിയ പ്രായത്തില്‍ തന്നെ ഏറ്റെടുത്തു.
മികച്ച ഒരു ജോലി ഉണ്ടാവണം എന്ന് കരുതി BSNL ല്‍ വേക്കന്‍സി ഉണ്ടെന്നറിഞ്ഞു അതിനുവേണ്ടി പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍, ജോലിക്ക് വേണ്ടി ഇനി ആരുടെ മുന്നിലും കൈനീട്ടില്ല എന്ന ഉറച്ച തീരുമാനം…. അതിനെത്തുടര്‍ന്ന്, വീടിനോട് ചേര്‍ന്ന വിറകുപുരയ്ക്ക് PROMINENT എന്ന പേരില്‍ ആദ്യമായി ലൈസന്‍സ് സംഘടിപ്പിച്ചു. സര്‍ക്യൂട്ട് ഡിസൈനിങ്, PCB ഡിസൈനിങ്, ക്യാബിനറ്റ് ഡിസൈനിങ്, ബില്ലിംഗ്, പെയ്‌മെന്റ് കളക്ഷന്‍,E-filing, ആഫ്റ്റര്‍ സെയില്‍ സര്‍വീസ് തുടങ്ങിയ വിവിധ ജോലികള്‍ ഒറ്റയ്ക്ക് ചെയ്തു.
ലേബര്‍ ഓഫീസര്‍, യാതൊരു അണ്ടര്‍സ്റ്റാന്റിങും ഇല്ലാത്ത വര്‍ക്കേഴ്‌സ്, പെയ്‌മെന്റ് ഇഷ്യൂസ് തുടങ്ങി നിരവധി പ്രശ്‌നങ്ങളും അനൂപിന് നേരിടേണ്ടി വന്നു. ആദ്യകാലങ്ങളില്‍ ലാഭം ഒന്നും ഉണ്ടായില്ലെങ്കില്‍ പോലും പരിശ്രമിച്ചാല്‍ ഫലം ഉറപ്പ് എന്ന് ഉറച്ച് വിശ്വസിച്ചു, മുന്നോട്ട് തന്നെ പോയി.
സ്വന്തം അധ്വാനവും സഹപ്രവര്‍ത്തകരുടെ പിന്തുണയും കൊണ്ട് ഇന്ന് ഈ സ്ഥാപനം ഈ കാറ്റഗറിയിലെ നമ്പര്‍ 1 ആയി ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ സാധിച്ചു. PROMINENT എന്ന ബ്രാന്‍ഡിന് കീഴില്‍ ഇന്ന് സോളാര്‍ ഇന്‍വെര്‍ട്ടര്‍, ലബോറട്ടറി ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്നു. ഇന്ത്യയിലുടനീളം ഡിഫന്‍സ്, ഇന്ത്യന്‍ റെയില്‍വേ, ദൂരദര്‍ശന്‍ തുടങ്ങിയ സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിതരണം നടത്തുകയും ചെയ്യുന്നു.

മികച്ച കസ്റ്റമര്‍ കെയര്‍ സര്‍വീസ് നല്‍കുന്നതിനോടൊപ്പം കമ്പനിയില്‍ പ്രോഡക്റ്റിന്റെ സര്‍ക്യൂട്ട് ഡിസൈനിങ്, പി സി ബി ഡിസൈനിങ്, പ്രോഗ്രാമിങ്, മാനുഫാക്ചറിങ് വര്‍ക്കുകള്‍, ക്വാളിറ്റി കണ്‍ട്രോള്‍ തുടങ്ങിയ നിരവധി ഡിപ്പാര്‍ട്‌മെന്റുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. അതിനൂതനമായ ശാസ്ത്രീയ ഉപകരണങ്ങളുടെ റിപ്പയറിംഗ് ഇവിടെ നിര്‍വഹിക്കപ്പെടുന്നുണ്ട്. ISO സര്‍ട്ടിഫിക്കേഷന്‍, ഫാക്ടറി രജിസ്‌ട്രേഷന്‍, ഇംപോര്‍ട്ട്, എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് തുടങ്ങിയ നിരവധി രജിസ്‌ട്രേഷനുകളും സ്ഥാപനം സ്വന്തമാക്കി കഴിഞ്ഞു.
കഴിവുണ്ടായിട്ടുപോലും ഗവണ്‍മെന്റ് ജോലിയും, വിദേശ ജോലിയും സ്വപ്‌നം കണ്ടു ഒതുങ്ങി പോകുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ അനൂപ് തികച്ചും വ്യത്യസ്തനാണ്. മികച്ച ഒരു വാണിജ്യ സ്ഥാപനമായി മാറുകയാണ് അനൂപിന്റെ കമ്പനി. അതിനാല്‍ത്തന്നെ, താത്പര്യമുള്ള സ്വകാര്യ നിക്ഷേപകര്‍ക്ക് കമ്പനിയെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം ഉറപ്പ് എന്ന് ഉറച്ചു വിശ്വസിച്ചു തന്റെ കഠിനാധ്വാനത്തിലൂടെ ജീവിതവിജയം നേടിയ അനൂപിന് സക്‌സസ് കേരളയുടെ അഭിനന്ദനങ്ങള്‍.
Contact: 9447342483
