അനിൽ കരുംകുളത്തിന്റെ നോവലിന്റെ പ്രകാശനം ഞായറാഴ്ച

മലയാളം കലാകാവ്യവേദിയുടെ ആഭിമുഖ്യത്തിൽ അനിൽ കരുംകുളത്തിന്റെ ‘കടലിന്റെ തീരങ്ങളിൽ’ എന്ന നോവലിന്റെ പ്രകാശനം ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും. സാഹിത്യ സപര്യയിൽ 50 വർഷം പൂർത്തിയാക്കുന്ന കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് ചടങ്ങിൽ ആദരവ് സമർപ്പിക്കും. സെപ്റ്റംബർ 10 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നന്ദാവനം പ്രൊഫ എൻ.കൃഷ്ണൻ പിള്ള ഫൗണ്ടേഷൻ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കെ ജയകുമാർ IAS ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കും. ഡോ എഴുമറ്റൂർ രാജരാജവർമ്മ പുസ്തകം പ്രകാശനം ചെയ്യും.വിനോദ് വൈശാഖി അദ്ധ്യക്ഷത വഹിക്കും.

അനിത ശരത് പ്രാർത്ഥനയും ഗിരീഷ് കളത്തറ സ്വാഗത പ്രസംഗവും നടത്തും. പരിപാടിയുടെ ഭാഗമായി രണ്ടുമണി മുതൽ കാവ്യസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ദേശാഭിമാനി ഗോപി ഉദ്ഘാടനവും സുധീർ ചടയമംഗലം അധ്യക്ഷതയും നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *