അങ്ങനെ ആ അനശ്വര പ്രണയത്തിന് തിരശീല വീണു;കന്യാസ്ത്രിയും പുരോഹിതനും വിവാഹിതരായി

പ്രണയം എന്നത് തീർത്തും അനശ്വരമാണ്. പ്രായമോ, നിറമോ ലിംഗമോ ഒന്നും തന്നെ പ്രണയത്തിനെതിരല്ല. തൊഴിൽ എന്താണെന്ന് പോലും പ്രണയം നോക്കാറില്ല. സ്നേഹമാണ് എല്ലാത്തിനും ഉപരി. ഇപ്പോഴിതാ അനശ്വരമായ ഒരു പ്രണയത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇത് നടക്കുന്നത് അങ്ങ് ലണ്ടനിൽ ആണ്. നീണ്ട ഏഴു വർഷത്തെ പ്രണയത്തിനുശേഷം വേർപിരിയാനാകില്ലെന്ന് മനസ്സിലായതോടെ രണ്ടുപേർ ഒന്നിച്ചിരിക്കുകയാണ്. ഏഴുവർഷം എന്ന് പറയുന്നത് പല പ്രണയങ്ങളിലും ചെറിയ ഒരു കാലയളവ് ആണെങ്കിലും ആരാണ് ഏഴുവർഷത്തിനുശേഷം പ്രണയ വിവാഹത്തിൽ ഏർപ്പെട്ടിരിക്കുന്നത് എന്നാണ് ഇവിടെ പ്രധാന കാര്യം.ഇവിടെ വിവാഹിതനായിരിക്കുന്ന പുരോഹിതനും കന്യാസ്ത്രീയും ആണ്. പുരോഹിതന്മാർക്കും കന്യാസ്ത്രീകൾക്കും വിവാഹവും ദാമ്പത്യജീവിതവും എല്ലാം നിഷിദ്ധമാണ്. എന്നാൽ രണ്ടുപേർക്കിടയിൽ പ്രണയം വന്നു പോയാൽ പിന്നെ ചെയ്യും. ഏറെ വെല്ലുവിളികൾ നേരിടുകയും ബ്രഹ്മചര്യം ഉപേക്ഷിച്ചും ആണ് അവരുടെ വിവാഹം നടന്നത് . ബിബിസിയാണ് പുരോഹിതന്റെയും കന്യാസ്ത്രീയുടെയും വിവാഹവാർത്ത റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം ലോകം അറിയുന്നത്. കന്യാസ്ത്രീയായി 24 വർഷങ്ങൾക്ക് ശേഷമാണ് സിസ്റ്റർ മേരി എലിസബത്ത് എന്നറിയപ്പെടുന്ന ലിസാ ടിങ്ക്ലർ പുരോഹിതനായ ഫ്രിയർ റോബർട്ടിനെ വിവാഹം ചെയ്തത്. റോമൻ കത്തോലിക്കാ മതവിഭാഗത്തിൽപ്പെട്ട ലങ്ക ഷെയറിലെ
പ്രസ്സ്റ്റാണിലെ കോൺവെന്റിൽ 19 വയസ്സു മുതൽ ടിങ്ക്ലർ കന്യാസ്ത്രീയായിരുന്നു. 2015 ഓക്സ്ഫോഡിൽ നിന്നുള്ള പുരോഹിതനായ പ്രിയ റോബർട്ടിനെ കോൺവെന്റിൽ വച്ച് സിസ്റ്റർ കണ്ടുമുട്ടുന്നു. തുടർന്ന് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഒരിക്കൽ പുരോഹിതനായ റോബർട്ട് ഓക്സ്ഫോർഡ് പ്രിയർ സന്ദർശനത്തിന് എത്തി റോബർട്ടിന് കഴിക്കാന് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാൻ മുറിയിൽ പോയ സമയത്ത് ഇരുവരും തനിച്ചായി ഇതിനു മുൻപ് റോബർട്ട് പ്രസംഗിക്കുന്നതാണ് ടിങ്ക്ലർ കണ്ടിരുന്നത്.ആദ്യമായാണ് റോബർട്ട്നൊപ്പം ഒരു മുറിയിൽ ഒറ്റയ്ക്ക് നിൽക്കുന്നത് റോബർട്ട് മുറിയിൽ നിന്ന് പുറത്തു പോകാൻ ഇറങ്ങിയപ്പോൾ ടിങ്ക്ലറിന്റെ കൈ തന്റെ കയ്യിൽ തട്ടി എന്നും അത് ഒരു ഊർജ്ജം അഴിച്ചു വിട്ടെന്നും റോബർട്ട് പറഞ്ഞു.
പിന്നീടുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. സാധാരണ പ്രണയ വികാരങ്ങളെക്കാൾ കൂടുതൽ ഇരുവരും ചിന്തിക്കാൻ തുടങ്ങി എന്നും ഇരുവരും ബിബിസിയോട് പറഞ്ഞു. കണ്ടുമുട്ടി ഒരാഴ്ചയ്ക്കുശേഷം വിവാഹം കഴിക്കുമോ എന്ന് ചോദിച്ച റോബർട്ട് ഒരു കത്ത് അയച്ചു പ്രണയബന്ധം പിന്നീട് ഉന്നത അറിയിച്ചു എല്ലാ സാമഗ്രികളും എടുത്ത് മഠത്തിന് പുറത്തിറങ്ങി ഒരിക്കലും സിസ്റ്റർ മേരി എലിസബത്തായി അങ്ങോട്ട് മടങ്ങില്ലെന്ന് തീരുമാനിച്ചു സന്യാസം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ അതിൽ ഖേദിക്കുന്നില്ല എന്ന് ദമ്പതികൾ വെളിപ്പെടുത്തി.
നോർത്ത് യോർക്ക് ഷെയറിലെ ഹട്ടൻ റെഡ്ബി ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇപ്പോൾ ഇരുവരും താമസിക്കുന്നത്. താൻ ഇനി കർമ്മലിറ്റ് ഓർഡറിൽ അംഗമല്ലെന്ന് കാണിച്ച റോമിൽ നിന്ന് ഒരു കത്ത് ലഭിച്ചതായി റോബർട്ട് വെളിപ്പെടുത്തി.ടിങ്ക്ലർ ആശുപത്രിയിൽ ജോലിക്ക് കയറുകയും ചെയ്തു. റോബർട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗീകരിക്കപ്പെടുകയും പ്രാദേശിക പള്ളിയുടെ വികാരിയായി ജോലി നോക്കുകയും ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *