സ്വപ്ങ്ങള്‍ക്ക് ചിറകേകിയ സംരംഭക

ഓരോ വ്യക്തിയ്ക്കും തനിക്ക് ഏറ്റവും മനോഹരമാക്കാന്‍ സാധിക്കുന്ന ഒരു മേഖല ഉണ്ടാകും. തുടക്കം അവിടെ അല്ലെങ്കിലും അവിടേക്ക് എത്തിപ്പെടാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അത്തരത്തില്‍ വളര്‍ന്നു വന്ന ഒരു സംരംഭമാണ് റോസ്‌മേരി എന്ന സംരംഭകയുടെ ‘റയ്മന്‍സ് വെല്‍നെസ്സ് ഹബ്’.

സാധാരണ റിട്ടയര്‍മെന്റ് ജീവിതം സമ്പൂര്‍ണ വിശ്രമജീവിതമായി മാറ്റാനാണ് 90% പേരും ആഗ്രഹിക്കുന്നത്. എന്നാല്‍ റോസ്‌മേരി അവിടെ വ്യത്യസ്തമാകുകയാണ്. ജനറല്‍ ഡിപ്പാര്‍ട്ടമെന്റ് ഉദ്യോഗസ്ഥയായിരുന്ന റോസ്‌മേരിക്ക് സംരംഭകയാകുക എന്നത് ഒരു സ്വപ്‌നമായിരുന്നു. ജോലിയില്‍ നിന്നു വിരമിച്ചതിനു ശേഷം അത് യാഥാര്‍ഥ്യമാക്കുകയായിരുന്നു ആദ്യം ചെയ്തത്. തന്റെ സംരംഭക ലക്ഷ്യം സമൂഹത്തിനു നന്മയുള്ളത് ആകണം എന്നത് അവരുടെ ദൃഢനിശ്ചയമായിരുന്നു. അങ്ങനെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കി റയ്മന്‍സ് വെല്‍നെസ്സ് ഹബ് എന്ന സ്ഥാപനം ആരംഭിച്ചു.

റയ്മന്‍സിലൂടെ മികച്ച ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയില്‍ റോസ്‌മേരിയ്ക്ക് സാധിച്ചു. അതോടൊപ്പം തന്നെ ആരോഗ്യമുള്ള മനസും ശരീരവും സാധാരണ ജനങ്ങളിലേക്ക് എത്താന്‍ നിരവധി ബോധവല്‍ക്കരണ പരിപാടികളും അവര്‍ നടത്തി വരുന്നു.

റോസ്‌മേരി തന്റെ ജീവിതയാത്രയ്ക്കിടയില്‍ വളരെ അപ്രതീഷിതമായാണ് ‘മൈ ട്രെന്‍ഡ് ടീ’മിനെ പരിചയപ്പെടുന്നത്. ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന എല്ലാ വിധികളും കൃത്യമായി പാലിച്ചു കൊണ്ട് നിര്‍മിക്കുന്ന ആയുര്‍വേദ പ്രോഡക്റ്റുകള്‍ കേരളത്തില്‍ പരിചയപ്പെടുത്തുന്ന ബിസിനസ് ടീമാണ് മൈ ട്രെന്‍ഡ്. ആരോഗ്യം, സൗന്ദര്യസംരക്ഷണം, ഹോം കെയര്‍, ഓര്‍ഗാനിക് കാര്‍ഷിക സംരക്ഷണ ഉത്പന്നങ്ങള്‍ എന്നിവയാണ് മൈ ട്രെന്‍ഡ് ടീമിന്റെ പ്രധാന ഉത്പന്നങ്ങള്‍. കൂടാതെ മില്ലെറ്റസും അതിന്റെ ഉപോത്പന്നങ്ങളും ഗുണനിലവാരമുള്ള മറ്റു നിത്യോപയോഗ വസ്തുക്കളും റോസ്‌മേരി ജനങ്ങളിലേക്ക് എത്തിക്കുന്നു.

ആ ഒരു സംരംഭത്തില്‍ മാത്രം ഒതുങ്ങി നില്ക്കാന്‍ റോസ്‌മേരി ആഗ്രഹിച്ചിരുന്നില്ല. തുടര്‍ന്ന് വസ്ത്ര വ്യപാര രംഗത്തും തുടക്കം കുറിച്ചു. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് തുണിത്തരങ്ങള്‍ തയ്ച്ചു നല്കുകയും ചെയ്യുന്നു. SKATE TOTS Trainer ഉം NSDC Master Trainer ഉം കൂടിയായ റോസ്‌മേരി INDIA BOOK OF RECORDS ല്‍ ഇടം നേടി. Best of India Award ഉം Certificate ഉം കരസ്ഥമാക്കിയിട്ടുണ്ട്. കൗണ്‍സിലിംഗിന് പുറമെ അക്യുപങ്ചര്‍, മുദ്ര തെറാപ്പി, റെയ്കി എന്നിവയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അവര്‍.

ഒരു സംരംഭകയാകാനും തന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും റോസ്‌മേരിയ്ക്ക് എപ്പോഴും പൂര്‍ണ പിന്തുണയുമായി കൂടെയുള്ളത് ഭര്‍ത്താവ് സി കെ രവികുമാറും മകന്‍ ആനന്ദ് രവിരാജുമാണ് .

Leave a Reply

Your email address will not be published. Required fields are marked *