മഴവെള്ളത്തിനൊപ്പം പ്ലാസ്റ്റിക്കും ഇനിമേഘങ്ങളിൽ നിന്ന് പെയ്യും

മണ്ണിൽ നിന്ന് നീരാവിയോടൊപ്പം പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ മഴമേഘങ്ങളിൽ എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് ശസ്ത്രലോകം. കണ്ണുകൊണ്ട് കാണാൻ പറ്റാത്തത്രയും ചെറിയ പ്ലാസ്റ്റിക് കണങ്ങൾ മഴവെള്ളത്തോടൊപ്പം ഭൂമിയിൽ എത്തുമ്പോൾ അവയുണ്ടാക്കുന്ന മലിനീകരണം വളരെ മാരകമായിരിക്കും.

കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന്ന വായുവിലൂടെയും പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ നമ്മുടെ ശരീരത്തിനുള്ളിലേക്ക് എത്തുന്നുണ്ട്.
എന്നാൽ നീരാവിയിലൂടെ മേഘങ്ങളിലേക്ക് എത്തുന്ന പ്ലാസ്റ്റിക് കണങ്ങൾ മഴ വെള്ളത്തിലൂടെതിരിച്ചു വരുമ്പോൾഅവ ഭൂമിയിലുള്ള എല്ലാ ജലാശയങ്ങളെയും മലിനമാക്കും.

ജപ്പാനിലെ വസേഡ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് മൈക്രോപ്ലാസ്റ്റിക്കുകളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം പുറത്തുവിട്ടിരിക്കുന്നത്. വ്യാവസായിക മലിനജലം, തുണിത്തരങ്ങൾ കാർ ടയറുകൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യത്തിൽ നിന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ വായുവിലും ജലത്തിലും എത്തിച്ചേരുന്നത്. പർവ്വതങ്ങളുടെ മുകൾത്തട്ടിൽ നിന്നും കടലിൻറെ ആഴങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽപോലും ഇത്തരത്തിലുള്ള മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരംമഴമേഘങ്ങളിലും ഇതിന്റെ സാന്നിധ്യം ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുവാൻ ഈ മൈക്രോ പ്ലാസ്റ്റിക്കുകൾക്ക് കഴിയും. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം , ക്യാൻസറുകൾ എന്നിവയ്ക്ക് ഈ മൈക്രോ പ്ലാസ്റ്റിക്കുകൾ കാരണമായേക്കാമെന്നും പഠനം പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *