ഈ പ്രപഞ്ചത്തിൽ നമ്മൾ മനുഷ്യർ ഒറ്റയ്ക്കല്ലെന്നു കരുതുന്നുണ്ടോ? നമ്മുടെ ടെലിസ്കോപ്പുകൾക്കും ഉപഗ്രഹങ്ങൾക്കും കാണാൻ പറ്റാത്തത്ര ദൂരത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും നമ്മെപ്പോലെയുള്ള ജീവികൾ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ? അവർ നമ്മളറിയാതെ ഭൂമി സന്ദർശിക്കുവാരുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മനുഷ്യനെക്കാളും ബുദ്ധിയുള്ള, സാങ്കേതിക വിദ്യകളിൽ നമ്മെക്കാലും മുന്നിൽ നിൽക്കുന്ന അന്യഗ്രഹ ജീവികളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സൗരയൂഥങ്ങൾക്കും നക്ഷത്രങ്ങൾക്കും അപ്പുറത്തുനിന്ന് നമ്മുടെ ഭൂമി സന്ദർശിക്കാൻ ഈ അതിഥികൾ പറക്കുംതളികയിൽ എത്താറുണ്ടെന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. ബോളിവുഡ് സിനിമയിൽ മാത്രം നടക്കുന്ന കാര്യമാണെന്ന് കരുതി തള്ളിക്കളയാൻ വരട്ടെ. മെക്സിക്കോയിൽ നിന്ന് അനുഗ്രഹ ജീവികളുടെ മമ്മി കണ്ടെത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മെക്സിക്കോയുടെ കോൺഗ്രസിനുമുന്നിൽ ജെയിമി മൂസാൻ എന്ന പത്രപ്രവർത്തകൻ പ്രദർശിപ്പിച്ച  അന്യഗ്രഹ ജീവികളുടെ മമ്മികളാണ് ഇപ്പോൾ ഇന്റർനെറ്റിൽ നിറഞ്ഞുനിൽക്കുന്നത്. പെറുവിലെ പുരാവസ്തു ഖനനം ചെയ്യുന്ന പ്രദേശത്തു നിന്നും 2017ൽ കണ്ടെടുത്ത ഈ മമ്മിയുടെ ഡിഎൻഎ റിപ്പോർട്ടും ഇയാൾ പുറത്തുവിട്ടിരുന്നു. അത് പ്രകാരം ഈ മമ്മികൾക്ക് ഭൂമിയിലെ ഒരു ജീവിയുമായും ബന്ധമില്ല. മാത്രമല്ല കാർബൺ ഡേറ്റിങ് പ്രകാരം ഈ ശരീരങ്ങൾക്ക് ആയിരം വർഷത്തെ പഴക്കമെങ്കിലും ഉണ്ട്. മനുഷ്യനോട് സാമ്യം തോന്നിക്കുന്ന രീതിയിലുള്ള ശരീരഘടനയാണ് ഈ മമ്മികൾക്കുള്ളത്. എന്നാൽ തലയുടെ വലിപ്പം കൂടുതലാണ്. ഉയരം കുറവും. ഈ വാർത്ത പുറത്തുവന്നപ്പോൾ തന്നെ പലരും ഇതിലെ സത്യാവസ്ഥയെ പറ്റി സംശയമുന്നയിച്ചിരുന്നു. ഇതിനുമുമ്പും ഇതുപോലെ അന്യഗ്രഹ ജീവിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി, അനുഗ്രഹ ജീവികളുടെ വാഹനങ്ങളുടെ വീഡിയോ പുറത്തുവിട്ടു എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. മാത്രമല്ല ഈ മമ്മികളുടെ ചിത്രം കണ്ടപ്പോൾ ഇവ പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് നിർമ്മിച്ചതാണോ എന്നും പലരും ചോദിക്കുകയുണ്ടായി.
പക്ഷേ ഇത്തരം തെറ്റായ തെളിവുകളുമായി ആരും കോൺഗ്രസിനെ സമീപിക്കുവാൻ തയ്യാറാകില്ലെന്നായിരുന്നു സംഭവത്തിൽ വിശ്വസിക്കുന്നവർ നൽകിയ ന്യായീകരണം. കാരണം കോൺഗ്രസ്
മൊഴി നൽകുന്നത് കള്ളമാണെങ്കിൽ കടുത്ത ശിക്ഷ ലഭിക്കും. എന്നാൽ ഈ മമ്മികൾ യഥാർത്ഥമല്ലെന്ന് വാദിച്ചവരിൽ പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരും ഉണ്ടായിരുന്നു. കാരണം ഇത് പുറത്ത് വിട്ട ജെയ്മി മൂസാൻ ഇതിനുമുമ്പും ഇത്തരം വാദങ്ങൾ ഉന്നയിച്ചിരുന്നു. 2017ൽ ഇറങ്ങിയ ഇത്തരത്തിലുള്ള ഒരു ഡോക്യുമെന്ററിയിലും ഇയാൾ ഭാഗമായിരുന്നു. ആ ഡോക്യുമെന്ററിയിൽ കാണിച്ച അനുഗ്രഹ ജീവികൾ യഥാർത്ഥത്തിൽ കുട്ടികളുടെ മൃതദേഹങ്ങളിൽ മാറ്റം വരുത്തി ഉണ്ടാക്കിയവയായിരുന്നു. പെറുവിലെ പുരാവസ്തുഖനന കേന്ദ്രങ്ങളിൽ നിന്നും മോഷ്ടിക്കുന്ന മമ്മികൾ ഇങ്ങനെ രൂപമാറ്റം വരുത്തി അവ അനുഗ്രഹ ജീവികളുടെ മമ്മികളാണെന്ന് പ്രശസ്തിക്കുവേണ്ടി പ്രചരിപ്പിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മാത്രമല്ല ഈ മമ്മികൾ എങ്ങനെയാണ് തന്റെ കയ്യിൽ എത്തിച്ചേർന്നതെന്ന് ജയ്മി മൂസൻ വ്യക്തമാക്കിയിട്ടുമില്ല.
ജൂലിയേറ്റ് ഫിരേറോ എന്ന ശാസ്ത്രജ്ഞ നടത്തിയ പരിശോധനയിൽ ഈ മമ്മികൾ അനേകം മമ്മികളുടെ അവയവങ്ങൾ ചേർത്തുണ്ടാക്കിയതാണെന്നു കണ്ടെത്തി. മാത്രമല്ല പെറുവിൽ നിന്ന് കിട്ടിയ പുരാവസ്തുക്കൾ അനുവാദം വാങ്ങാതെ കടത്തിക്കൊണ്ടുപോയതിന് ഇത് പ്രദർശിപ്പിച്ച ജയ്മി മൂസനെതിരെ അവിടുത്തെ ഗവൺമെന്റ് നിയമ നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ട്. അനുഗ്രഹ ജീവികളെ കണ്ടെത്തുമ്പോൾ ലഭിക്കുന്ന വാർത്താ പ്രാധാന്യത്തിനു വേണ്ടിയാണ് ഇത്തരമൊരു പ്രവർത്തിക്ക് ജെമി മൂസൻ മുതിർന്നതെന്നാണ് പല പുരാവസ്തു ഗവേഷകരും ആരോപിക്കുന്നത്. മാത്രമല്ല 1982 ൽ പുറത്തിറങ്ങിയ സ്റ്റീഫൻ സ്റ്റീൽബർഗിന്റെ ഇ ടി എന്ന ചിത്രത്തിലെ അന്യഗ്രഹ ജീവിയുടെ മാതൃകയിലാണ് ഈ മമ്മികളും ഉള്ളത്. അതുകൊണ്ടുതന്നെ മെക്സിക്കോയിലെ മമ്മികളുടെ കഥ ശാസ്ത്രലോകം പാടെ തള്ളിയിരിക്കുകയാണ്. ഒരു രാജ്യത്തിന്റെ നിയമ നിർമ്മാണ സഭയ്ക്ക് മുന്നിൽ കള്ളം പറഞ്ഞ് പ്രശസ്തനാവാൻ നോക്കിയ ജെയ്മി മൂസാന് ഇനിയെന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.
എന്തായാലും അന്യഗ്രഹ ജീവികളുടെ തെളിവിനായി നാം ഇനിയും കാത്തിരിക്കേണ്ടി വരും

 
                                            