കൈതിയും വിക്രമും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയതോടുകൂടി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുഴുവൻ. 19 ആം തീയതി പുറത്തുവരുന്ന ലിയോയും ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാകുമോ എന്ന തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എങ്കിലും നോക്കിവെഴ്സിന്റെ ഭാഗമല്ല ലിയോ എന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. ഇപ്പോൾ തമിഴ് സൂപ്പർസ്റ്റാർ അജിത്തിനെയും നായകനാക്കി ഒരു ചിത്രം മനസ്സിൽ ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്.
താൻ ഈ നടന്മാരെ ഒക്കെ കണ്ടാണ് വളർന്നത്. രജനി സാർ നായകനാകുന്ന ചിത്രത്തിന്റെ ആവേശത്തിലാണ് ഇപ്പോൾ. ഭാവിയിൽ അജിത് സാറിനെ വച്ചു സിനിമ ചെയ്യാൻ കഴിഞ്ഞാൽ അതുമായി മുന്നോട്ടു പോകും. എൽ സി യുവിൽ ഏതൊക്കെ നടന്മാർ ഭാഗമാകണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ മറുപടി പറയുകയായിരുന്നു ലോഗേഷ് കനകരാജ്.
അതേസമയം 13 മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ട് ലിയോയ്ക്ക് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. ലിയോ ഒരു മികച്ച സിനിമയാകുമെന്ന് നടൻ ഗൗതം വാസുദേവ് മേനോൻ അഭിപ്രായപ്പെട്ടതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

 
                                            