ഐശ്വര്യ ലക്ഷ്മി നായകിയായി അഭിനയിക്കുന്ന ‘ഗാട്ട ഗുസ്തി’ : ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

നല്ലൊരു മലയാള സിനിമ നടിയും മോഡലും കൂടിയാണ് ഐശ്വര്യ ലക്ഷ്മി. ഫഹദ് ഫാസിൽ, ആസിഫ് അലി, ജയറാം എന്നിവരുടെ സിനിമകളിലൂടെയാണ് ഐശ്വര്യ ലക്ഷ്മി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്.2014 ൽ മോഡലിംഗ് രംഗത്ത് തിളങ്ങിയ ഐശ്വര്യ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. 2018 ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ കരിയറിലെ ഏറ്റവും നല്ല ചിത്രമായി മാറിയത്. ചിത്രത്തിന് വൻ ജന പിൻന്തുണയാണ് ലഭിച്ചത്. വരത്തൻ, വിജയ് സൂപ്പറും പൗർണമിയും ,അർജന്റീന ഫാൻസ് കട്ടൂർ കടവ്, ബ്രദേഴ്സ് ഡേ,കാണക്കാണേ, അർച്ചന 31 നോട്ടൗട്ട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും പുതിയതായി അഭിനയിച്ച ചിത്രങ്ങൾ ആണ് പൊന്നിയൻ സെൽവനും, കുമാരിയും. ഈ രണ്ടു ചിത്രങ്ങളും മികച്ച വിജയം ആയിരുന്നു നേടിയത്. കുമാരി എന്ന ചിത്രത്തിലെ കുമാരി എന്ന കഥാപാത്രവും, പൊന്നിയൻ സെൽവനിലെ പൂങ്കുഴലിയും ഇന്ന് പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി മാറിയിരിക്കുന്നു.ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രത്തിനായി ഉള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്.അടുത്ത ചിത്രത്തിന്റെ റിലീസിംഗ് ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ഗാട്ട ഗുസ്തിയാണ് പുതുച്ചിത്രം. വിഷ്ണു വിശാലിന്റെ നായികയായാണ് ചിത്രത്തിൽ ഐശ്വര്യ എത്തുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയുടെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നുകൂടി എഴുതി ചേർക്കപ്പെടുകയാണ് എന്നാണ് ഗാട്ടാഗുസ്തി എന്ന ഈ സിനിമയിലൂടെ ട്രെയിലറുകൾ കാണുമ്പോൾ മനസ്സിലാകുന്നത്.സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ചെല്ല അയ്യാവുവാണ്. ആര്‍ടി ടീം വര്‍ക്‌സ്, വിവി സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.ഛായാഗ്രഹണം: റിച്ചാര്‍ഡ് എം നാഥന്‍, എഡിറ്റിംഗ്: പ്രസന്ന ജികെ, സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, കലാസംവിധാനം: ഉമേഷ് ജെ കുമാര്‍, സ്റ്റണ്ട്: അന്‍പറിവ്, സ്‌റ്റൈലിസ്റ്റ്: വിനോദ് സുന്ദര്‍, വരികള്‍: വിവേക്, നൃത്തസംവിധാനം: വൃന്ദ, ദിനേശ്, സാന്‍ഡി, കളറിസ്റ്റ്: രംഗ. വിഎഫ്‌എക്‌സ്: ഹരിഹരസുതന്‍, സൌണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സബ് ടൈറ്റില്‍സ്: സാജിദ് അലി, വിതരണം: റെഡ് ജയന്റ് മൂവീസ് എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *