നടി മഞ്ജിമ മോഹൻ വിവാഹിത യായി





നടി മഞ്ജിമ മോഹൻ ചെന്നൈയിൽ വിവാഹിതയായി. വിവാഹ ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്
നടൻ ഗൗതം കാർത്തിക്കാണ് വരൻ.1997 ലെ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയലോകത്തെത്തി പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെ നായികയായി പ്രേക്ഷകർക്കു മുൻപിൽ എത്തുക ആയിരുന്നു.മയിൽപീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ടു.2016 ൽ ചിമ്പുവിനൊപ്പം അച്ചം എൻപത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ മഞ്ജിമ തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി. 2019 ൽ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.അധികം ആഭരണങ്ങളോ, മേക്കപ്പുകളും ഇല്ലാതെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത് . ശുഭ്ര വസ്ത്രം ധരിച്ചു കൊണ്ടാണ് ഇരുവരും വിവാഹ ചടങ്ങുകൾക്കായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *