പത്തുവർഷത്തെ വാറണ്ടിയും അറുപതു കിലോമീറ്റർ മൈലേജും; ലിമിറ്റഡ് എഡിഷൻ സ്കൂട്ടറുമായി വിപണി പിടിച്ചടക്കാൻ ആക്ടീവ

ഇന്ത്യയിലെ സ്കൂട്ടർ വിപണിയിലെ താരം അന്നും ഇന്നും ആക്ടീവയാണ്. 1999 മുതൽ നിരത്തിലുള്ള ഹോണ്ട ആക്ടീവ ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണ്. ഇലക്ട്രിക് സ്കൂട്ടറുകൾ രംഗത്തുവന്നതോടെ ഈ താര പരിവേഷത്തിന് ഒന്നു മങ്ങലേറ്റിട്ടുണ്ടെങ്കിലും പൂർവാധികം ശക്തിയോടെ വിപണിയിൽ സ്ഥാനം ഉറപ്പിക്കുവാനായി ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ് ആക്ടീവ.

രണ്ടു ലക്ഷത്തിനു മുകളിലാണ് ആക്ടീവയുടെ പ്രതിമാസ വിൽപ്പന. . ഇപ്പോഴിതാ ആക്ടീവയുടെ പുതിയ മോഡൽ ലിമിറ്റഡ് എഡിഷനായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സ്റ്റാൻഡേർഡ് വേരിയന്റിലും സ്മാർട്ട് വേരിയന്റിലും ലഭ്യമാകുന്ന ഹോണ്ട ആക്ടീവയുടെ എക്സ് ഷോറൂം വില യഥാക്രമം 80,734 രൂപയും 82,734 രൂപയുമാണ്. 60 കിലോമീറ്റർ മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ പരിമിതമായ യൂണിറ്റുകളിൽ മാത്രം എത്തുന്ന സ്കൂട്ടറിന്റെ ബുക്കിങ് ഹോണ്ടയുടെ റെഡ് വിംഗ് ഡീലർഷിപ്പുകളിലൂടെ ആരംഭിച്ചിട്ടുണ്ടെന്നും ബ്രാൻഡ് അറിയിച്ചു.

പത്തുവർഷത്തെ വാറണ്ടി പാക്കേജോടു കൂടിയാണ് ഹോണ്ട ഇലക്ട്രിക് വിപണിയിൽ എത്തുന്നത്. ലിമിറ്റഡ് എഡിഷന് ഇപ്പോഴുള്ള മോഡലിനേക്കാൾ രൂപത്തിൽ പുതുമ കൊണ്ടുവരാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *