മലപ്പുറം : സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് മലപ്പുറം മുണ്ടുപറമ്പ് ഗവൺമെന്റ് കോളേജിന് എതിർവശത്ത് തുടക്കം കുറിച്ച മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്കിൽ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ വനിതകൾക്ക് അബാക്കസ് പരിശീലനം സംഘടിപ്പിച്ചു. ബി സ്മാർട്ട് അബാക്കസ് ട്രെയിനർ ഷിജിത്ത് ശ്രീഭവൻ ക്ലാസ്സ് നയിച്ചു. പ്രിൻസിപ്പാൾ ഹസീന മലയിൽ സ്വാഗതം ചെയ്തു. ഡയറക്ടർ മലയിൽ ഹംസ അദ്ധ്യക്ഷത വഹിച്ചു.ബി സ്മാർട്ട് അബാക്കസ് പ്രൊജക്റ്റ് മാനേജർ ഷമീമ പി മുഖ്യ പ്രഭാഷണം നടത്തി.വിദ്യാർത്ഥി പ്രതിനിധി തെസ്നി കളപ്പാടൻ നന്ദി പറഞ്ഞു.
