ഇന്‍റര്‍നെറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ അയ്യായിരം കിലോമീറ്റര്‍ അകലെനിന്നു വിമാനത്തിലെത്തിയ അൻപത്തൊന്നുകാരിയെ കൊലപ്പെടുത്തി.അവയവങ്ങൾക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്.മെക്സിക്കോ സ്വദേശിനി ബ്ലാങ്ക അരെല്ലാനോ ആണ് കൊല്ലപ്പെട്ടത്. പെറുവില്‍ആണ് സംഭവം.
ഇന്‍റര്‍നെറ്റില്‍ മാസങ്ങളോളം ബന്ധമുണ്ടായിരുന്ന മുപ്പത്തേഴുകാരന്‍ ഹുവാന്‍ പാബ്ലോ യെസൂസിനെ കാണാനായി ജൂലൈ അവസാനമാണ് ഇവര്‍ പെറുവിന്‍റെ തലസ്ഥാനമായ ലിമയയിൽ എത്തുകയായിരുന്നു.
നവംബര്‍ ഏഴിനുശേഷം കുടുംബാംഗങ്ങള്‍ക്ക് ഇവരുമായുള്ള ബന്ധം നഷ്ടമായി. കുടുംബാംഗങ്ങളിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ അഭ്യര്‍ഥനയെത്തുടര്‍ന്ന് ബ്ലാങ്കയെ കണ്ടെത്താനുള്ള ലിമാ പോലീസിന്റെ അന്വേഷണം തുടങ്ങി. ഇതിനിടെ ഒൻപതാം തീയതി ഇവരുടെ മുറിച്ചുമാറ്റപ്പെട്ട ശരീരഭാഗങ്ങള്‍ കടലില്‍നിന്നു കണ്ടെത്തുക ആയിരുന്നു.ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു ശരീരം കണ്ടെത്തിയത്. സംഭവത്തില്‍ ഹുവാന്‍ പാബ്ലോ യെസൂസിനെ 17ന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . ഇയാള്‍ അവയവ മാഫിയയില്‍ അംഗമാണെന്നു പോലീസ് അറിയിച്ചു.

 
                                            