ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തണ്ണിമത്തൻ പൊളിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി യുവാവ്.കൈ കൊണ്ടാണ് സ്പാനിഷ് യുവാവായ റോബർട്ടോ തണ്ണിമത്തനുകൾ പൊളിച്ചത്. ഒരു മിനിറ്റിനുള്ളിൽ 39 തണ്ണിമത്തനുകൾ ആണ് ഇദ്ദേഹം പൊട്ടിച്ചത് . ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ആണ് വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തണ്ണിമത്തനുകൾ കയ്യിൽ പിടിച്ച് കുറച്ച് യുവാക്കൾ സ്റ്റേജിൽ നിരന്ന് നിൽക്കുന്നു . റോബർട്ടോ ഇവരുടെ അടുത്തെത്തി കൈ കൊണ്ട് ഇടിച്ചാണ് ഓരോ തണ്ണിമത്തനും പൊളിച്ചത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
