സംരംഭ മേഖലയില്‍ വിസ്മയം തീര്‍ത്ത് യുവ സംരംഭകന്‍; 78 ലധികം ബിസിനസ് പാര്‍ട്‌ണേഴ്‌സുമായി മുന്നേറുന്ന സജീര്‍ എന്ന സംരംഭകന്റെ കഥ

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ സജീര്‍ എന്ന ചെറുപ്പക്കാരന്‍ സംരംഭ മേഖലയില്‍ തീര്‍ക്കുന്നത് മറ്റൊരു സംരംഭകനും പകരം വയ്ക്കാനില്ലാത്ത വിസ്മയങ്ങളാണ്. കൃത്യമായ ദിശാബോധവും വേറിട്ട ആശയങ്ങളും കൊണ്ട് സംരംഭക മേഖലയില്‍ സജീര്‍ പടുത്തുയര്‍ത്തിയത് കെട്ടുറപ്പുള്ള ബന്ധങ്ങളെയും ദിനം പ്രതി വളരുന്ന സ്ഥാപനങ്ങളെയുമാണ്.

2007 ല്‍ സിവില്‍ എഞ്ചിനീയറിംഗ് വിജയിച്ച സജീര്‍ 2009 ലാണ് സുഹൃത്തായ ഉസ്മാന്‍ ലത്തീഫുമായി ചേര്‍ന്ന് തന്റെ ആദ്യ സംരംഭമായ Inex Designs and Builders ആരംഭിക്കുന്നത്. ജീവിതത്തിനോടും ബിസിനസിനോടും വ്യക്തമായ കാഴ്ചപ്പാടുള്ള സജീര്‍ എന്ന ചെറുപ്പകാരന് തന്റെ കഴിവുകളെ കൃത്യമായി അറിയാമായിരുന്നു. Inex Designs and Builders ല്‍ നിന്നും Inex Computer Academy ലേക്കും സജീര്‍ ചുവടുറപ്പിച്ചു.

2014 ല്‍ മലപ്പുറം നഗരത്തിന്റെ ഹൃദയഭാഗത്തിലേക്ക് തന്റെ സഥാപനത്തെ സജീര്‍ മാറ്റി. സ്ഥാപനങ്ങള്‍ വികസിക്കുമ്പോള്‍ സാധ്യതകളും വികസിപ്പിക്കണമെന്ന ഈ ചെറുപ്പക്കാരന്റെ സംരംഭ സിദ്ധാന്തം തന്നെയായിരുന്നു അതിന് പിന്നിലും. പിന്നീട് Inex CAT Center ഉം 2017 ല്‍ സുഹൃത്തും ബന്ധുവുമായ റിയാസ് ചെറയക്കുത്തുമായി ചേര്‍ന്ന് Covo Architecture Studioയ്ക്കും സജീര്‍ രൂപം നല്‍കി. ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുന്നതിനും അവയുടെ സേവനങ്ങള്‍ക്കും വേണ്ടി സജീര്‍ അടക്കമുള്ള ആറ് എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് Furnia Interiors Solution എന്ന സ്ഥാപനത്തിനും പിന്നീട് തുടക്കം കുറിച്ചു. ഫാരിസ്, ആരിഫ്, അന്‍സാര്‍, ഷമീര്‍, അന്‍സൂര്‍ എന്നിവര്‍ക്കൊപ്പം ആരംഭിച്ച ഈ സംരംഭം മുന്നേറാന്‍ കാരണം ഇവരുടെ പരസ്പര സഹകരണവും സംരംഭ വൈദഗ്ധ്യവും തന്നെയായിരുന്നു.

മലപ്പുറത്ത് പുതുതായി ആരംഭിച്ച Forza Builders എന്ന സംരംഭവും സജീറിന്റെ ചിന്തകളില്‍ തെളിഞ്ഞ മികച്ച ആശയമാണ്. ഗവണ്മെന്റ് , പി.ഡബ്ല്യു.ഡി വര്‍ക്കുകള്‍ ഏറ്റെടുത്തു അവയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും ഈ സംരംഭകന് സാധിച്ചിട്ടുണ്ട്.

20ലധികം വീടുകള്‍ ചേര്‍ന്ന മൂന്ന് വില്ലാ പ്രോജക്റ്റുകളുടെ പ്രവര്‍ത്തനവും ഇടവണ്ണയില്‍ പുരോഗമിക്കുകയാണ്. 2015 ല്‍ കൂട്ടിലങ്ങാടി പഞ്ചായത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച സജീര്‍ അഞ്ച് വര്‍ഷത്തോളം ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി സേവനം അനുഷ്ഠിക്കുകയും നിരവധി പ്രവര്‍ത്തനങ്ങള്‍ അവിടെ കാഴ്ച്ച വയ്ക്കുകയും ചെയ്തിട്ടുണ്ട്. തൊടുന്നത് എന്തിനെയും എത്ര സമയം കൊടുത്തും വിജയിപ്പിക്കണമെന്ന ചിന്തയും ഊര്‍ജവും തന്നെയാണ് ഈ ചെറുപ്പക്കാരനെ വിജയത്തിലേക്ക് എത്തിക്കുന്നതും.

ഇന്ത്യയ്ക്ക് പുറമെ അറേബ്യയിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ദുബായ്, സമ്പന്ന രാഷ്ട്രമായ സൗദി, വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഉപഭൂഖണ്ഡമായ ആഫ്രിക്കയിലെ തന്‍സാനിയ എന്നിവിടങ്ങളിലേക്കും തന്റെ ബിസിനസ് വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഈ ചെറുപ്പക്കാരന്‍. വരും വര്‍ഷങ്ങളില്‍ ഈ രാജ്യങ്ങളിലേക്കും തന്റെ സംരംഭത്തെ വേരുറപ്പിച്ചുകൊണ്ട് ‘ഇന്റര്‍നാഷണല്‍’ രീതിയില്‍ ഉയരുക എന്നതാണ് സജീറിന്റെ ലക്ഷ്യം.

താന്‍ കയ്യൊപ്പ് പതിപ്പിച്ച സംരംഭങ്ങളെയെല്ലാം വിജയിപ്പിച്ചത് കൊണ്ട് തന്നെ 78 ലധികം പാര്‍ട്‌ണേഴ്സ് ആണ് ഇപ്പോള്‍ സജീര്‍ എന്ന ചെറുപ്പക്കാരനൊപ്പമുള്ളത്. എല്ലാവരെയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള നൈപുണ്യവും ലീഡര്‍ഷിപ്പ് ക്വാളിറ്റിയും തന്നെയാണ് ഇത്രയധികം പാര്‍ട്‌ണേഴ്സിനെ ഒപ്പം കൂട്ടാന്‍ സജീറിന് സാധിച്ചതിന്റെ പ്രധാന കാരണവും. തനിക്കൊപ്പം തന്നെ തന്റെ പാര്‍ട്‌ണേഴ്സും വളരണമെന്ന ചിന്ത തന്നെയാണ് സജീറിന്റെ സംരംഭങ്ങളുടെ വിജയവും.

സംരംഭങ്ങളെ കുറിച്ചും അവയെ എങ്ങനെയാണ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടത് എന്നതിനെ കുറിച്ചും സജീറിന് എല്ലാ കാലത്തും കൃത്യമായ ധാരണകളുണ്ട്. മാറുന്ന കാലത്തിനും സാങ്കേതികതയ്ക്കും ഒപ്പം ഒരു സംരംഭത്തിന് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും കൃത്യമായ വീക്ഷണപാഠവം ഈ ചെറുപ്പക്കാരനറിയാം. അത് കൊണ്ട് തന്നെയാണ് ഒരു സംരംഭത്തില്‍ നിന്നും ഏഴിലധികം സംരംഭങ്ങളിലേക്ക് സജീര്‍ ഉയര്‍ന്നതും നിരവധി പാര്‍ട്‌ണേഴ്‌സിനെ ഒപ്പം കൂട്ടാന്‍ സാധിച്ചതും.

ആദ്യ കാലത്ത് തന്റെ ബിസിനസിനൊപ്പം കൂടിയ പാര്‍ട്‌ണേഴ്‌സ് ഇപ്പോഴും സജീറിനൊപ്പം തന്നെയുണ്ട്. ബന്ധങ്ങള്‍ക്ക് മികച്ച മൂല്യം നല്‍കുന്ന സജീര്‍ ജീവിതത്തില്‍ എഴുതുന്നത് ഒരു വ്യത്യസ്ത വിജയ ചരിത്രമാണ്. കൃത്യമായ ലക്ഷ്യബോധമുണ്ടെങ്കില്‍ ഏതൊരു മേഖലയിലും വിജയിക്കാന്‍ കഴിയുമെന്ന ചരിത്രം. കാലത്തിന്റെ മാറ്റങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെ പ്രോജക്റ്റ് മാനേജ്‌മെന്റ് ആപ്ലിക്കേഷനായ Insite Application എന്ന സംരംഭവും സജീര്‍ എന്ന സംരംഭകന്‍ ആരംഭിച്ചിട്ടുണ്ട്.

സാമൂഹ്യ മാധ്യമത്തിലും നിരവധി ഫോളോവേഴ്‌സുള്ള വ്യക്തിയാണ് സജീര്‍. ഒരു വര്‍ഷം കൊണ്ട് യൂട്യൂബില്‍ ഒരു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് നേടുകയും ഇന്‍സ്റ്റഗ്രാമില്‍ തൊണ്ണൂറായിരം, ഫേസ്ബുക്കില്‍ മുപ്പതിനായിരം ഫോളോവേഴ്‌സ് എന്നിങ്ങനെ നേടി സാമൂഹ്യ മാധ്യമത്തില്‍ തന്റെ സാന്നിധ്യം സജീര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എത്ര ഉയരങ്ങള്‍ താണ്ടിയാലും എത്ര പുരസ്‌കാരങ്ങള്‍ തേടി വന്നാലും കൂടെയുള്ള സുഹൃത്തുക്കളെയും ബന്ധങ്ങളെയും മൂല്യത്തോടെ ചേര്‍ത്തു നിര്‍ത്തുക എന്നത് തന്നെയാണ് ഈ ചെറുപ്പക്കാരന് ഏറെ പ്രധാനം. തനിക്കൊപ്പം തന്റെയൊപ്പം നടക്കുന്നവരും വിജയിക്കണമെന്ന സ്‌നേഹത്തിന്റെ ഭാഷയാണ് സജീറിന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം.

Leave a Reply

Your email address will not be published. Required fields are marked *