സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടശേഷമാണ് എല്ലാവരും ബിസിനസിലേയ്ക്കിറങ്ങുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും ബിസിനസില്‍ നിന്നും പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിക്കാറില്ല എന്നത് വാസ്തവമാണ്. എന്നാല്‍ ഒന്നിന് പകരം മൂന്ന് സംരംഭങ്ങള്‍ ആരംഭിക്കുകയും അവയെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ ജയ് കിഷന്‍ സി.ജെ.
ചെറുപ്പം മുതല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയോട് പ്രത്യേക താത്പര്യമായിരുന്നു ജയ് കിഷന്. അതുകൊണ്ടുതന്നെ പ്ലസ് ടുവിന് ശേഷം ബി ടെക് തിരഞ്ഞെടുത്ത ജയ് കിഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം ഒരു കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് അവിചാരിതമായി കോവിഡ് കാലമെത്തുന്നത്.
കോവിഡിന് ശേഷം മികച്ചൊരു ജോലി ലഭിക്കാതായതോടെ പ്രതിസന്ധിയിലായ ജയ് കിഷന്‍ സ്വന്തമായൊരു കമ്പനി ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. തുടര്‍ന്ന് 2020-ല്‍ തന്റെ സുഹൃത്തായ അശ്വിന്‍ എസ് കൃഷ്ണനുമായി ചേര്‍ന്ന് ജയ് കിഷന്‍ വര്‍ക്കലയില്‍ RoBoS Builders & Designers Pvt Ltd എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി ആരംഭിച്ചു.
ബില്‍ഡിങ് പെര്‍മിറ്റ്, ഡ്രോയിങ്, സൂപ്പര്‍വിഷന്‍, കണ്‍സ്ട്രക്ഷന്‍ തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വര്‍ക്കുകളും വളരെ ഉത്തരവാദിത്വത്തോടെയും കൃത്യതയോടെയുമാണ് RoBoS Builders & Designers Pvt Ltd കസ്റ്റമേഴ്‌സിനായി ചെയ്തുനല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് സ്ഥാപനം ആരംഭിച്ച് കുറഞ്ഞ കാലയളവിനുള്ളില്‍ ജനശ്രദ്ധ നേടാന്‍ കമ്പനിക്ക് സാധിച്ചതും.
അങ്ങനെയിരിക്കെയാണ് തന്റെ ബിസിനസിന്റെ വളര്‍ച്ച ആഗ്രഹിച്ച ജയ് കിഷന്‍ കണ്‍സ്ട്രക്ഷന്‍ മേഖലയോട് വളരെ അടുത്തുനില്‍ക്കുന്ന ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം കൂടി ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. തുടര്‍ന്ന് വെള്ളയമ്പലത്ത് Crystalle Interiors By Robos എന്ന സ്ഥാപനം കൂടി ജയ് കിഷന്‍ സ്വന്തമായി ആരംഭിച്ചു. വീടിന്റെ പ്ലാനിംഗ് മുതല്‍ ഇന്റീരിയര്‍ ഡിസൈനിംഗ് വരെയുള്ള വര്‍ക്കുകള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് ഇദ്ദേഹം തന്റെ സ്ഥാപനങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ജയ് കിഷന്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്തുനല്‍കുന്നുണ്ട്.

ഇതിനിടെ തികച്ചും വ്യത്യസ്തമായ മറ്റൊരു മേഖലയില്‍കൂടി വൈദഗ്ധ്യം നേടുക എന്ന ലക്ഷ്യത്തോടെ പുതിയൊരു ബിസിനസും ജയ് കിഷന്‍ ആരംഭിച്ചു. ആനന്ദ് വിജയ്, ജെയ്‌സി ടിന്റു, വിജിത്ത് വി.എ എന്നീ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് വെള്ളയമ്പലത്ത് Amaris Electrolysis എന്ന പെര്‍മനന്റ് ഹെയര്‍ റീമൂവല്‍ സ്ഥാപനത്തിനാണ് ജയ് കിഷന്‍ തുടക്കമിട്ടത്.
ടെക്‌നീഷ്യനായ ഡെയ്‌സി ടിന്റുവിന്റെ നേതൃത്വത്തിലാണ് സ്ഥാപനത്തിലെ വര്‍ക്കുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതുവഴി കണ്‍സ്ട്രക്ഷന്‍ മാത്രമല്ല, ഏത് ബിസിനസും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് ഇദ്ദേഹം. തന്റെ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം കേരളത്തിനകത്ത് മാത്രം ഒതുക്കാതെ മറ്റ് രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ജയ് കിഷന്‍ മുന്നോട്ടുപോകുന്നത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി കുടുംബം കൂടെത്തന്നെയുണ്ട്.
Contact No: 7012386482
Email: [email protected], [email protected]
https://www.instagram.com/robosarchitects/
