പ്രണയദിനമായ ഇന്ന് ട്രാൻസ്ജെൻഡർ വിവാഹത്തിന് പാലക്കാട് വേദിയായി. കേരളത്തിലെ ആദ്യ ട്രാൻസ് മാൻ ബോഡി ബിൽഡറും മിസ്റ്റർ കേരളയുമായ പ്രവീൺ നാഥും മിസ് മലബാർ ആയ റിഷാന ഐഷുവും തമ്മിലുള്ള വിവാഹമാണ് പാലക്കാട് നടന്നത്.പാലക്കാട് ഇതിഹാസ് ഫൗണ്ടേഷന്റെയും ടോപ്പിംഗ് ടൗണിന്റെയും സഹകരണത്തോടെയാണ് സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗ് സാമൂഹിക മാറ്റത്തിന് തിരിതെളിയിക്കുന്നത്.
