തിരുവനന്തപുരം: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലെ ലൈബ്രറിയിലേക്ക് ഒരു ട്രെയിനിയെ ആവശ്യമുണ്ട്. മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍സ് സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസം 12000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ 28ന് രാവിലെ 10.30ന് തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററില്‍ നടക്കുന്ന പ്രായോഗിക/അഭിരുചി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റ്
https://www.cukerala.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0471 2544884

 
                                            