രണ്ട് സുഹൃത്തുക്കള്‍ക്കിടയിലെ സംഭാഷണത്തിന് പിന്നാലെ ഉടലെടുത്ത്, പിന്നീട് അടിയുറപ്പുള്ള യാഥാര്‍ത്ഥ്യമായി മാറിയ കഥയുണ്ട്, ആലുവയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയായ പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന് പിന്നില്‍. 2021ല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായതോടെയാണ് സുഹൃത്തുക്കളായ ഇജാസും ആരതിയും തങ്ങളുടെ പ്രതിസന്ധി കാലത്തെ അവസരമാക്കി മാറ്റാന്‍ തീരുമാനിക്കുന്നത്.
സ്വപ്‌നഭവനം കെട്ടിപ്പടുക്കാന്‍ തങ്ങളെ സമീപിച്ച ഫെമിന്‍ ടീച്ചറില്‍ നിന്നായിരുന്നു പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന്റെ വളര്‍ച്ചയുടെ തുടക്കം. ടീച്ചര്‍ക്കായി നിര്‍മിച്ച സുന്ദരമായ വീട്ടില്‍ നിന്നും തുടങ്ങി കേരളത്തിലുടനീളം ഇന്ന് 50 ലധികം റെസിഡന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍ പ്രോജക്ടുകളാണ് പ്രൊവിന്‍സ് ബില്‍ഡേഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കസ്റ്റമേഴ്‌സിന്റെ ബജറ്റില്‍ ഒതുങ്ങുന്ന ഭവനത്തോടൊപ്പം വാസ്തുപരമായി കാര്യങ്ങളിലും ഇരുവരും പുലര്‍ത്തിയ ശ്രദ്ധ തന്നെയാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ ശക്തി. ഗുണനിലവാരം, പുതുമ എന്നിവയ്ക്ക് പുറമെ സൂക്ഷ്മമായ ആസൂത്രണവും ഓരോ പ്രോജക്റ്റിലുമുള്ള വ്യക്തിപരമായ ഇടപെടലും തന്നെയാണ് പ്രൊവിന്‍സ് ബില്‍ഡേഴ്‌സിനെ മറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കണ്‍സ്ട്രക്ഷനില്‍ നിന്നും ഇന്റീരിയര്‍ ഫര്‍ണിഷിങ്, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലും ചുരുങ്ങിയ കാലയളവില്‍ തങ്ങളുടെ ചുവടുറപ്പിക്കാന്‍ പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന് സാധിച്ചിട്ടുണ്ട്.

ചെറിയ സംരംഭം എന്ന നിലയില്‍ ആരംഭിച്ച പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന് ഇന്ന് നൂറിലേറെ തൊഴിലാളികളുണ്ട്. പാഷനും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് പ്രയാസ ഘട്ടവും അവസരങ്ങളായി മാറുമെന്ന ഓര്‍മപ്പെടുത്തലും പാഠവുമാണ് പ്രൊവിന്‍സ് ബില്‍ഡേഴ്‌സും ഒപ്പം ഇജാസിന്റേയും ആരതിയുടേയും സൗഹൃദവും.

 
                                            