വീട് മദ്യ ഗോഡൗണാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

വീട് മദ്യ ഗോഡൗണാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂട് ജങ്ഷന് പടിഞ്ഞാറ് ഇടമരത്തുശ്ശേരിൽ കൊച്ചുമോനാണ് (രാജീവ് -59) എക്സൈസ് പിടിയിലായത്. 124 കുപ്പി മദ്യം ഇവിടെ നിന്ന് പിടികൂടി. മൊബൈൽ സന്ദേശങ്ങളിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മദ്യം സ്ഥലത്ത് എത്തിച്ചു കൊടുക്കുന്നതായിരുന്നു രീതി. എക്സൈസ് ഇൻറലിജൻസ് സംഘവും റേഞ്ച് സംഘവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് മദ്യശേഖരം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീടും പരിസരവും ഒരു മാസമായി എക്സൈസ് ഇന്റലിജൻസ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. മദ്യശാലക്ക് അവധിയുള്ള ദിവസങ്ങളിലായിരുന്നു പ്രധാനമായും കച്ചവടം.

Leave a Reply

Your email address will not be published. Required fields are marked *