പിറന്നാൾ ആഘോഷങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. ഓരോ വർഷവും കടന്നു പോകുമ്പോൾ അടുത്ത വർഷത്തിലെ തന്റെ പിറന്നാളിന് വേണ്ടി മക്കൾ കാത്തിരിക്കും. അച്ഛനമ്മമാർക്ക് അവരുടെ പിറന്നാൾ ദിവസം മറ്റ് എല്ലാത്തിനേക്കാളും സന്തോഷം നൽകുന്ന ഒന്നാണ്. തന്റെ പൊന്നോമന ഈ ഭൂമിയിലേക്ക് എത്തിയ ദിവസമാണല്ലോ. അത് അച്ഛനമ്മമാരും ശരിക്കും ആഘോഷിക്കുക തന്നെ ചെയ്യും. വീട്ടുകാരും കൂട്ടുകാരും എല്ലാം ഇന്നേദിവസം കൂടെ വേണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. മറ്റുള്ളവരുടെ എല്ലാം മുന്നിൽ നാം ഹീറോ ആകുന്ന ദിവസവും നമ്മുടെ പിറന്നാള്‍ ദിവസം തന്നെ. നിരവധി ആളുകളെ പിറന്നാളിന് ക്ഷണിക്കുമ്പോൾ അവരെല്ലാം നമ്മുടെ പിറന്നാളിൽ പങ്കുകൊള്ളാൻ വരുമെന്ന് നമ്മൾ കരുതുകയും അവർക്ക് വേണ്ടിയുള്ള വിരുന്ന് ഒരുക്കുകയും ചെയ്യുന്നു. എന്നാൽ പിറന്നാളിന് ക്ഷണിച്ച ഒരാൾ പോലും എത്തിയില്ലെങ്കിൽ എന്താകും അവസ്ഥ. വിഷമം എന്ന് പറഞ്ഞാൽ പോര .. മറ്റു വല്ല പേരുകളും ഇട്ട് ഇതിനെ സൂചിപ്പിക്കേണ്ടിവരും. എന്നാൽ അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടായിരിക്കുകയാണ് ഒരു അമ്മയ്ക്ക്. ഇക്കാര്യം ടിക് ടോക്കി ലൂടെയാണ് ആ അമ്മ ജനങ്ങളോട് പങ്കുവെച്ചിരിക്കുന്നത്.
തന്റെ മകളുടെ പിറന്നാളിന് 27 കുട്ടികളെ ക്ഷണിച്ചിരുന്നു എന്നും എന്നാൽ ഒരാൾ പോലും പിറന്നാളാഘോഷത്തിന് എത്തിയില്ല എന്നുമാണ് ബ്രെയന്നാ സ്ട്രോങ്ങ് എന്ന 27കാരി പറയുന്നത്. മൂന്നു മില്യൻ ആളുകളാണ് ബ്രെയെന്ന പങ്കുവെച്ച ഈ വീഡിയോ കണ്ടത്. നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നു മിക്കവരും ബ്രെയനയെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. മകൾ അവരിയുടെ പിറന്നാളിനാണ് ബ്രെയിൻ അവളുടെ 27 കൂട്ടുകാരെ ക്ഷണിച്ചത്. എന്നാൽആരും വന്നില്ല.അവേരി ഒരിടത്ത് ഒറ്റയ്ക്കിരുന്ന് പിസ കഴിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പം പിറന്നാളാഘോഷത്തിന് വേണ്ടി ഒരുക്കിയ സ്ഥലവും ക്ഷണിച്ചിരിക്കുന്നവർക്ക് എല്ലാം വേണ്ടി ടേബിളും ഗ്ലാസും പാത്രങ്ങളും ഒക്കെ ഒരുക്കിയിരിക്കുന്നത് വീഡിയോയിൽ കാണാം. ഒരുപാട് പണവും ഊർജ്ജവും വെറുതെ നഷ്ടപ്പെട്ടു എന്നും നിരാശയോടെ വീഡിയോയിൽ പറയുന്നുണ്ട്. ഇത് തങ്ങൾക്കും സംഭവിച്ചിട്ടുണ്ട് എന്നും പലരും കമന്റിൽ പറഞ്ഞു. പലരും തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചു. തന്റെ പതിനാറാമത്തെ വയസ്സിൽ സമാനമായ സംഭവം നടന്നിട്ടുണ്ട് ഇരുപത്തിയാറാമത്തെ വയസ്സുവരെ പിന്നെ അത് ചെയ്തില്ല എന്നാൽ 26 ലും അതുതന്നെ നടന്നു ഇപ്പോൾ 39 വയസ്സായി തനിച്ച് ആസ്വദിക്കുന്നു എന്നാണ് ഒരാൾ പോസ്റ്റിനു താഴെ കമന്റ്
ഇട്ടത്. പിറന്നാളിന് വീട്ടുകാർ മാത്രം മതി എന്ന് വയ്ക്കുന്നതാണ് നല്ലത് എന്ന് ചിലർ അഭിപ്രായപ്പെട്ടു. കൂട്ടുകാരെയൊക്കെ ക്ഷണിച്ചു അവർക്ക് വേണ്ടി പണം ചെലവാക്കുന്നതിനു പകരം ആ പണം കൊണ്ട് കുട്ടിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് വാങ്ങി കൊടുക്കുന്നതാണ് നല്ലതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട് എന്തായാലും അനേകം പേർ ബ്രെയന്നയെയും മകൾ അവേരിയേയും ആശ്വസിപ്പിച്ചുകൊണ്ട്
രംഗത്തെത്തിയിട്ടുണ്ട്.

 
                                            