വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വിഷ്ണുഗോപാലിന് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ബെസ്റ്റ് ഫോട്ടോഗ്രഫി അവാർഡ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ഓസ്കാർ എന്നാണ് ഈ അവാർഡ് അറിയപ്പെടുന്നത്.

ബ്രസീലിലെ അറ്റ്ലാന്റിക് മഴക്കാടുകളിൽ വസിക്കുന്ന ബ്രസീലിയൻ ലോ ലാൻഡ് ടാപ്പിറിന്റെ ചിത്രമാണ് വിഷ്ണു ഗോപാൽ പകർത്തിയത്. ഉപ്പുവെള്ളമുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് ഈ ജീവികൾ കാണപ്പെടുന്നത്. വംശനാശവും പ്രകൃതി നശീകരണവും കൊണ്ട് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ ജീവിയുടെ ചിത്രം വളരെ അപൂർവമാണ്. 95 രാജ്യങ്ങളിൽ നിന്നുള്ള 50,000 ത്തിലധികം എൻട്രികളിൽ നിന്നാണ് വിഷ്ണുഗോപാലിന്റെ ചിത്രം അവാർഡിനായി തിരഞ്ഞെടുത്തത്.

 
                                            