വ്യത്യസ്ത ഭക്ഷണം, നല്ല സ്ഥലങ്ങള്‍, മികച്ച വാഹനം, ഭംഗിയുള്ള നിര്‍മിതികള്‍ ഇവയെല്ലാം സമൂഹമാധ്യമങ്ങളും അതുവഴി ജനങ്ങളും ഏറ്റെടുക്കാറുണ്ട്. ഇത്തരത്തില്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒരു വീടുണ്ട്. നിരവധി ആളുകളുടെ ‘ഹൃദയത്തിന്റെ ചിഹ്നമുള്ള’ ലൈക്കുകളും അനുമോദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളുമായി കൈയ്യടി നേടിയ ഈ വീട് കാസര്‍കോട് ജില്ലയിലാണുള്ളത്. വ്യക്തമായി പറഞ്ഞാല്‍ കാസര്‍കോട് നിന്നും മംഗലാപുരം റോഡില്‍ 10 കിലോമീറ്റര്‍ മുന്നോട്ടുപോയാല്‍ മൊഗ്രാലിലാണ് ഹാഷിം അബ്ദുള്ള എന്നയാളുടെ ഈ വീടുള്ളത്.
ഒറ്റനോട്ടത്തില്‍ ഇതുപോലുള്ള മറ്റ് വീടുകള്‍ക്ക് സമാനമായി തോന്നുമെങ്കിലും, ഇവയ്ക്ക് അവയില്‍ നിന്നെല്ലാം വളരെയധികം പ്രത്യേകതകളുണ്ട്. നിര്‍മിതിയുടെ തുടക്കം മുതല്‍ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും മികച്ച രീതിയിലാണ് 3400 സ്‌ക്വയര്‍ ഫീറ്റിലുള്ള ഈ വീട് രൂപകല്‍പന ചെയ്തിട്ടുള്ളത്. ഭംഗിയുള്ള മുന്‍വശവും വിശാലമായ മുറ്റവും തുടങ്ങി ഒളിച്ചു വെച്ചിട്ടുള്ള ഹിഡന്‍ കിഡ്‌സ് പൂള്‍ വരെ ഈ ഭവനത്തിലുണ്ട്. വീടിന്റെ മുന്‍വശത്തേക്ക് കടന്നു ചെല്ലുമ്പോള്‍ അടിയിലൂടെ ഒഴുകുന്ന നദി പോലെയുള്ള ഈ നിര്‍മിതി ഒന്നുമാത്രം മതി, ഈ ഭവനത്തിന്റെ സവിശേഷത മനസ്സിലാക്കാന്‍.
ഇനി വീടിനകത്തേക്ക് കടന്നാല്‍ ലിവിങ് റൂം, അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍ ഉള്‍പ്പടെ മൂന്ന് ബെഡ്‌റൂമുകള്‍, രണ്ട് കിച്ചനുകള്‍, ഡൈനിങ് ഏരിയ, കോര്‍ട്ടിയാര്‍ഡ്, പാഷുഒ, പ്രയര്‍ ഹാള്‍ എന്നിവയെല്ലാമായി വിശാലമായി കിടക്കുകയാണ് താഴത്തെ നില. ഇവ ഓരോന്നും ഒരുക്കിയിക്കുന്നതും മികച്ച രീതിയില്‍ തന്നെയാണ്. മുകളിലെ നിലയിലും അറ്റാച്ച്ഡ് ബാത്ത്‌റൂമുകളോടെ രണ്ട് ബെഡ്റൂമുകളുമുണ്ട്. വീടിന്റെ കാഴ്ചയിലുള്ള സൗന്ദര്യവും നിര്‍മിതിയിലെ വിരുതും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ സമാനമായ നിര്‍മിതികളും പുത്തന്‍ നിര്‍മാണ ആശയങ്ങളും തേടി ഈ വീടിന്റെ നിര്‍മാതാക്കളായ Archivolt Design studio യ്ക്കും ഉടമ ഷാഹുല്‍ ഹമീദിനും പലയിടത്ത് നിന്നും അന്വേഷണങ്ങള്‍ എത്തുന്നുണ്ട്.

തമിഴ്‌നാട് തൃച്ചിയിലെ എംഎഎം എഞ്ചിനീയറിങ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയശേഷം 2014 ലാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ഷാഹുല്‍ ഹമീദ് കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് എത്തുന്നത്. അധികം വൈകാതെ 2016 ല്‍, നിര്‍മാണമേഖലയില്‍ തനിക്ക് ഒത്തിരി അവസരങ്ങള്‍ നല്‍കിയ പെരിന്തല്‍മണ്ണയിലെ തേലക്കാട്ടില്‍ അദ്ദേഹം Archivolt Design studio എന്ന സംരംഭത്തിന് തുടക്കമിട്ടു.
ഇനീഷ്യല്‍ ഡ്രോയിങ്, ത്രീഡി എക്സ്റ്റീരിയര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍, വാക്ക് ത്രൂ അനിമേഷന്‍ വീഡിയോ, സൈറ്റ് കണ്‍സള്‍ട്ടിങ് തുടങ്ങി കണ്‍സ്ട്രക്ഷന്‍ രംഗത്തെ എല്ലാവശങ്ങളിലും മികവ് തെളിയിച്ചതോടെ ഇവരെ തേടി കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ നിന്നും ആവശ്യക്കാരെത്തി.
നിലവില്‍ എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ ഒരേ സമയത്ത് Archivolt Design studio നിര്‍മാണങ്ങള്‍ നടത്തി വരുന്നുണ്ട്. മാത്രമല്ല, എഞ്ചിനീയര്‍മാരുടെ സംഘടനയായ ലെന്‍സ്ഫെഡിന്റെ മണ്ണാര്‍ക്കാട് ഏരിയയിലെ അലനല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയാണ് Archivolt Design studio യുടെ ഉടമ ഷാഹുല്‍ ഹമീദ്.
