ദിവസവും പുതിയ പുതിയ വേൾഡ് റെക്കോർഡുകളും ഗിന്നസ് റെക്കോർഡുകളും നേടുന്ന വ്യക്തികളെ നമുക്ക് കാണാം.റെക്കോർഡുകൾ കിട്ടുന്ന വ്യക്തികളുടെ കഴിവുകൾ തികച്ചും അമാനുഷികം തന്നെ. നാം ഇവർക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്ന് പലതവണ ചിന്തിച്ചിട്ടുണ്ടാകും. തനിക്കും ഇതുപോലെ സാധിക്കുമോ എന്ന് ചെയ്തു പലതവണ പരാജയപ്പെട്ടിട്ടും ഉണ്ടാകും. ഇതരത്തിൽ വ്യത്യസ്തമായി ഗിന്നസ് റെക്കോർഡ് ഇട്ട ഒരാളെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്. ഇയാൾക്ക് ഒരു പിംഗ് പൊങ്ങ് ബോളിനോടൊപ്പം വലിപ്പമുള്ള നാക്കുണ്ട്.
എന്താ വിശ്വാസം ആകുന്നില്ലേ? എന്നാൽ ഇത് സത്യമാണ്. ലോകത്തിലെ ഏറ്റവും ചുറ്റളമുള്ള നാവ് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. അമേരിക്കയിലെ മിഷൻ സ്വദേശിയായ ഡാൻഡോ ബാൺസ്. 12.19 സെന്റീമീറ്റർ ആണ് ഇയാളുടെ നാവിന്റെ ചുറ്റളവ്.

പറയുകയാണെങ്കിൽ ഇത് ഒരു പിങ്ങ് പൊങ് ബോളിനോളം വലിപ്പമുണ്ട്.4.2 സെന്റീമീറ്റർ ഓളം ഉയരവും 4 സെന്റീമീറ്റർ വീതിയും ആണ് ഇയാളുടെ നാവിനുള്ളത്. നാവ് വിയർപ്പിക്കാനും ചുരുട്ടാനും ഇയാൾക്ക് സാധിക്കും. എന്തൊരു അത്ഭുതകരമായ കഴിവാണ് ഇയാൾക്ക് അല്ലേ. ഈ നാക്ക് ഉപയോഗിച്ച് ചില അഭ്യാസങ്ങൾ കാണിക്കുകയും മറ്റുള്ളവരെ രസിപ്പിക്കുകയും ഒക്കെ ഇയാൾ ചെയ്യാറുണ്ട്. തന്റെ നാവുകൊണ്ട് തനിക്കൊരു ഗിന്നസ് റെക്കോർഡ് നേടാം എന്ന് ഇയാൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല. തനിക്ക് ലഭിച്ച സമ്മാനമാണ് തന്റെ നാവെന്നും ഡാൻന്റോ പറയുന്നു. മക്രോഗ്ലോസിയ എന്നാണ് ഈ നാവിന്റെ അവസ്ഥയെ വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള നാവിന്റെ ഉടമസ്ഥാൻ നിക്ക് സ്റ്റോയി ബേൾ ആണ്.10.1 സെന്റീമീറ്റർ ആണ് നീളം. ചാനൽ ടാപ്പർ ആണ് സ്ത്രീകളിൽ ഈ റെക്കോർഡിന് ഉടമ.9.75സെന്റീമീറ്റർ ആണ് ഇവരുടെ നാക്കിന്റെ നീളം. ഇരുവരും കാലിഫോർണിയ സ്വദേശികളാണ്. നാക്കിന് വലിയ നീളം ആണെന്ന് പറയുന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാകുന്നത് ഇവരുടെ കാര്യത്തിലാണ്.
