Cassa Signature-ന്റെയും രവീണ സഞ്ജീവന്റെയും വിജയ കഥ
കംഫര്‍ട്ട് സോണുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് വിജയം കൈവരിച്ച സംരംഭകരൊക്കെയും. അത്തരത്തില്‍ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു കടക്കാന്‍ ആഗ്രഹിച്ചു കൊണ്ട് സംരംഭം തുടങ്ങുകയും അതിനെ വിജയിപ്പിക്കുകയും ചെയ്ത ഒരു സംരംഭക നമ്മുടെ ഈ കേരളത്തിലുണ്ട്. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കണ്ടല്ലൂര്‍ സഞ്ജീവ് എന്ന എസ് കെ കുറ്റിക്കാടിന്റെയും Aesthetic Consultant, The Civil Rights &Social Justice പ്രവര്‍ത്തക, മാധ്യമ പ്രവര്‍ത്തക എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ശശികല സഞ്ജീവന്റെയും മകളായ രവീണ സഞ്ജീവ് 2021ലാണ് തന്റെ സംരംഭമായ Cassa Signatureന് തുടക്കം കുറിക്കുന്നത്.
സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയായ രവീണ സഞ്ജീവിന് സംരംഭമെന്നാല്‍ ഇന്ന് പാഷനും ‘ഫിനാന്‍ഷ്യല്‍ കോണ്‍ഫിഡന്‍സി’ന്റെ ഭാഗവുമാണ്. സിവില്‍ സര്‍വീസ് തനിക്ക് എത്രത്തോളം പ്രധാനമാണോ അതേ പോലെ തന്നെ ഏറെ പ്രധാനമാണ് ഇന്ന് ഈ സംരംഭകയ്ക്ക് Cassa Signature എന്ന സംരംഭവും.

പഠനത്തോടൊപ്പം തന്നെ ആരെയും ആശ്രയിക്കാതെ സ്വന്തമായി വരുമാനം ഉണ്ടാക്കണമെന്നും ഫിനാന്‍ഷ്യല്‍ ഫ്രീഡം കൈവരിക്കണമെന്നുമുള്ള ആഗ്രഹമാണ് ഒരു സംരംഭത്തിലേക്ക് ഈ ചെറുപ്പക്കാരിയെ എത്തിച്ചത്. അതിന് പൂര്‍ണ പിന്തുണ നല്‍കി ഒപ്പം നിന്നതാകട്ടെ ഭര്‍ത്താവ് അര്‍ജ്ജുനും. പുസ്തകങ്ങളോടും സംരംഭങ്ങളോടും കൂടുതല്‍ ഇഷ്ടമുള്ള അര്‍ജുന്‍ തന്റെ പ്രിയപ്പെട്ടവളുടെയും സ്വപ്‌നത്തിന് ചിറകു നല്‍കാന്‍ തീരുമാനിച്ചു.
സംരംഭത്തിന്റെ തുടക്കം മുതല്‍ ഇത് വരെയുള്ള എല്ലാ കാര്യത്തിനും നിഴല്‍ പോലെ തന്നെ അര്‍ജ്ജുനും രവീണയുടെ ഒപ്പം തന്നെയുണ്ടായിരുന്നു. ഒരിക്കല്‍ പോലും രവീണയുടെ ആത്മവിശ്വാസം കെടുത്തുകയോ ആ സ്വപ്‌നങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ അര്‍ജുന്‍ ചെയ്തില്ല. പകരം സിവില്‍ സര്‍വീസ് സ്വപ്‌നത്തോടൊപ്പം ‘ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്റ്’ ആകാന്‍ തീരുമാനിച്ച രവീണയുടെ ആത്മവിശ്വാസത്തിന് കരുത്തു പകരുകയാണ് അര്‍ജുന്‍ ചെയ്തത്.
മോഡലിംഗ് ഫീല്‍ഡിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച രവീണ Cassa Signature ആദ്യം ആരംഭിക്കുമ്പോള്‍ വസ്ത്രങ്ങളിലായിരുന്നു പ്രാധാന്യം നല്‍കിയത്. വസ്ത്രങ്ങള്‍ ‘ഹോള്‍സെയില്‍’ ആയി വാങ്ങി, ഓണ്‍ലൈനായി വ്യാപാരം ചെയ്യുക എന്നതായിരുന്നു രവീണയുടെ ആശയം.
ഒരു സംരംഭത്തിന് ആവശ്യം മൂല്യമാണെന്ന കൃത്യമായ തിരിച്ചറിവുള്ള രവീണയും സിവില്‍ എഞ്ചിനീയറായ ഭര്‍ത്താവ് അര്‍ജുനും മികച്ച വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും അവയെ കുറിച്ച് അറിയുന്നതിനും ഇന്ത്യയില്‍ മുഴുവനും യാത്ര ചെയ്തു. ഓരോ വസ്ത്രങ്ങളെ കുറിച്ചും അവയുടെ മെറ്റീരിയലുകളെ കുറിച്ചും പ്രത്യേകതകളെ കുറിച്ചും ഒരു പഠനം തന്നെയാണ് ഇരുവരും ആദ്യം നടത്തിയത്. Cassa Signature വഴി ആളുകളിലേക്ക് എത്തേണ്ടത് വ്യത്യസ്തവും ആരെയും ആകര്‍ഷിക്കുന്നതും മൂല്യമുള്ളതുമായിരിക്കണമെന്ന് രവീണയ്ക്ക് നിര്‍ബന്ധമായിരുന്നു. മറ്റുള്ള ഓണ്‍ലൈന്‍ ഷോപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തത കൈവരിക്കണമെന്ന ആഗ്രഹം രവീണയെ എത്തിച്ചത് കിഴക്കിന്റെ സുവര്‍ണ നഗരമെന്നും ഇന്ത്യയുടെ ‘കോണ്‍സ്റ്റാന്റിനോപ്പിള്‍’ എന്നും അറിയപ്പെടുന്ന ലക്‌നൗവിലാണ്.

കസ്റ്റമറിന് നല്‍കേണ്ടത് മികച്ചതാണെന്നുള്ള തിരിച്ചറിവോടെ ലക്‌നൗ ചിങ്കാരി കുര്‍ത്തകള്‍ ഹോള്‍സെയിലായി എടുക്കുകയും അവ വ്യാപാരം ചെയ്തു തുടങ്ങുകയും ചെയ്തു. ഓണ്‍ലൈനിലൂടെ കൃത്യമായ മാര്‍ക്കറ്റിങ് നല്‍കിയാണ് ആവശ്യക്കാരിലേക്ക് തന്റെ സംരംഭത്തെ രവീണ എത്തിച്ചത്. ഏതൊരു സംരംഭത്തെയും പോലെ തന്നെ തുടക്കത്തില്‍ പ്രതിസന്ധികള്‍ Cassa Signature ഉം നേരിട്ടിരുന്നു. പക്ഷേ, വിജയം കൈവരിക്കണമെങ്കില്‍ പ്രതിസന്ധികളെ അവസരമായി കാണണമെന്ന തിരിച്ചറിവ് രവീണയ്ക്കുണ്ടായിരുന്നു.
തന്റെ സംരംഭത്തിലേക്കുള്ള ആദ്യ ഇന്‍വെസ്റ്റ്‌മെന്റ് എന്ന നിലയില്‍ ലോണ്‍ എടുത്തുകൊണ്ടാണ് Cassa Signature ആരംഭിക്കുന്നത്. സാമ്പത്തികമായ പ്രതിസന്ധി തുടക്ക സമയത്ത് രവീണ നേരിട്ടെങ്കിലും അവയെ തരണം ചെയ്യാന്‍ ഈ ചെറുപ്പക്കാരിക്ക് സാധിച്ചു. തുടക്കത്തില്‍ വളരെ കുറച്ചു കസ്റ്റമേഴ്സ് മാത്രമാണ് ഇവരെ തേടിയെത്തിയതെങ്കില്‍ ഇന്ന് Cassa Signature എന്ന ഓണ്‍ലൈന്‍ സ്റ്റോറിന് കസ്റ്റമേഴ്സ് നിരവധിയാണ്.
രണ്ട് വര്‍ഷത്തോളം ലക്‌നൗ ചിക്കങ്കാരി വസ്ത്രങ്ങള്‍ മാത്രമായിരുന്നു Cassa യില്‍ ലഭിച്ചിരുന്നത്. എന്നാല്‍ 2023 ന്റെ തുടക്കത്തോടെ ആന്റിക് ജൂവലറി പ്രൊഡക്റ്റുകളും രവീണ വില്‍ക്കാന്‍ ആരംഭിച്ചു. അതിനും കൃത്യമായ പഠനം രവീണ നടത്തിയിരുന്നു. ഏറ്റവും മികച്ച മോഡലുകള്‍ തിരഞ്ഞെടുത്തും മൂല്യമുള്ളവ കണ്ടെത്തിയുമാണ് ജൂവലറി പ്രൊഡക്റ്റുകളുടെ വില്‍പനയും രവീണ ആരംഭിച്ചത്.
വസ്ത്രങ്ങള്‍ക്ക് പുറമെ ഇന്ന് ആരെയും ആകര്‍ഷിക്കുന്നതും വ്യത്യസ്തവുമായ ആഭരണങ്ങളും Cassa Signature ല്‍ ലഭ്യമാണ്. നേരിട്ടു കണ്ട് ബോധ്യപ്പെട്ടതിന് ശേഷമാണ് തങ്ങള്‍ക്ക് ആവശ്യമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും രവീണ സഞ്ജീവും അര്‍ജുനും തിരഞ്ഞെടുക്കുന്നത്. മൂല്യത്തിന്റെ കാര്യത്തില്‍ എല്ലാ കാലവും Cassa Signature തിളങ്ങി നില്‍ക്കണം എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ മൂല്യമുള്ളതും മികച്ചതുമായ പ്രൊഡക്റ്റുകള്‍ തങ്ങളുടെ Cassa Signature മായി ബന്ധപ്പെടുന്നവര്‍ക്ക് നല്‍കാനും ഇവര്‍ക്ക് സാധിക്കുന്നു.

ഇന്ന് ഇന്ത്യക്ക് പുറമെ യുകെ, കാനഡ, ഓസ്ട്രേലിയ, ബഹറിന്‍, ദുബായ് എന്നിവിടങ്ങളിലേക്കും Cassa Signature പ്രൊഡക്റ്റുകള്‍ എത്തിച്ചു നല്‍കുന്നു. നിരവധി ആവശ്യക്കാരാണ് വസ്ത്രങ്ങളും ആഭരണങ്ങളും തേടി ഇവിടെയെത്തുന്നത്. തന്റെ ചൈല്‍ഡ് ഡ്രീമായ സിവില്‍ സര്‍വീസ് പഠനവും ബിസിനസും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസമാണ് എന്ന് പലരും പറഞ്ഞെങ്കിലും ആ വാക്കുകള്‍ ഒരിക്കല്‍ പോലും രവീണയുടെ ആത്മവിശ്വാസത്തെ തകര്‍ത്തിരുന്നില്ല. തന്നിലും തന്റെ വ്യക്തിത്വത്തിലും പൂര്‍ണ വിശ്വാസമുള്ള രവീണ ശ്രദ്ധ കേന്ദ്രീകരിച്ചത് തന്റെ ലക്ഷ്യത്തില്‍ മാത്രമായിരുന്നു.
എപ്പോഴും കൂടെ പിന്തുണ നല്‍കി നില്‍ക്കുന്ന കുടുംബവും ഭര്‍ത്താവ് അര്‍ജുനും രവീണയുടെ സ്വപ്‌നത്തിനും ആത്മവിശ്വാസത്തിനും പകര്‍ന്ന് നല്‍കിയ കരുത്ത് തന്നെയാണ് ഇന്ന് ഈ ചെറുപ്പക്കാരി നേടിയ വിജയത്തിന്റെ മറ്റൊരു കാരണവും. വസ്ത്രങ്ങളോടും ആഭരണങ്ങളോടും ഇഷ്ടമുള്ള അമ്മ ശശികല എല്ലാ പിന്തുണയും രവീണയ്ക്ക് നല്‍കി. ‘ഇഷ്ടമുള്ളത് ചെയ്യുക’ എന്ന അമ്മയുടെ കരുത്തുറ്റ വാക്കുകള്‍ ലക്ഷ്യത്തിലേക്ക് നടക്കാന്‍ രവീണയ്ക്ക് കൂടുതല്‍ കരുത്തേകി.
സിവില്‍ സര്‍വീസ് പഠനത്തെ ഒട്ടും ബാധിക്കാതെ തന്റെ സംരംഭ സ്വപ്‌നത്തെയും ഒരുമിച്ചു കൊണ്ട് പോകാന്‍ ഇന്ന് രവീണ സഞ്ജീവന് സാധിക്കുന്നുണ്ട്. സമയം മൂല്യമുള്ളതാണെന്നും കൃത്യമായി വിനിയോഗിച്ചാല്‍ അവ കൊണ്ട് അത്ഭുതം തീര്‍ക്കാന്‍ സാധിക്കുമെന്നും വിശ്വസിക്കുന്ന രവീണ കൃത്യമായ ടൈം ടേബിള്‍ അനുസരിച്ചാണ് ഓരോ സമയവും വിനിയോഗിക്കുന്നത്. ബിസിനസിനായും പഠനത്തിനായും കൃത്യമായ ടൈം ഷെഡ്യൂള്‍ തന്നെ പിന്തുടര്‍ന്ന് കൊണ്ടാണ് തന്റെ ലക്ഷ്യത്തിലേക്ക് ഈ സംരംഭക ഇന്ന് ചുവട് വയ്ക്കുന്നത്.
ഇഷ്ടമുള്ളത് ചെയ്യണമെന്ന അമ്മയുടെയും ഭര്‍ത്താവിന്റെയും വാക്കുകള്‍ രവീണയ്ക്ക് നല്‍കുന്ന പ്രചോദനം ഇന്ന് വളരെ വലുതാണ്. സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്ക് താന്‍ അടുക്കുമ്പോഴും Cassa Signature നെ കൂടുതല്‍ വിശാലമാക്കുക എന്ന സ്വപ്‌നവും രവീണ കൂടെക്കൂട്ടുന്നു. ഭാവിയെ കുറിച്ച് കൃത്യമായ പദ്ധതികളുള്ള രവീണയ്ക്ക് സ്വപ്‌നങ്ങള്‍ എന്നാല്‍ അത്രത്തോളം വിലമതിപ്പുള്ളതാണ്. അത് കൊണ്ട് തന്നെയാണ് തന്റെ സ്വപ്‌നങ്ങള്‍ക്കും നിറം പകര്‍ന്ന് രവീണ മുന്നോട്ട് പോകുന്നതും.
പഠനത്തോടൊപ്പം തന്നെ ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്റ് ആവാന്‍ ഒട്ടേറെ അവസരങ്ങള്‍ ചുറ്റുമുണ്ടെന്നും ഇഷ്ടമുള്ളത് ക്ഷമയോടെ ചെയ്യുമ്പോള്‍ വിജയം കൈവരിക്കാനാകുമെന്നും രവീണ സഞ്ജീവ് എന്ന ഈ സംരംഭക ജീവിതം കൊണ്ട് സമൂഹത്തോട് വ്യക്തമാക്കുന്നു. പഠനശേഷം മോഡലിംഗ് രംഗത്തായിരുന്നു രവീണ സഞ്ജീവ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഏകദേശം മൂന്ന് വര്‍ഷത്തോളം കരിയറില്‍ തിളങ്ങിയ പ്രവീണ സിവില്‍ സര്‍വീസ് സ്വപ്‌നവുമായി പിന്നീട് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറി.
സിവില്‍ സര്‍വീസ് എന്ന സ്വപ്‌നത്തിന് പകിട്ടേകുമ്പോഴും അത് തന്റെ വരുമാനം കൊണ്ടാകണം എന്നത് രവീണയ്ക്ക് ഏറെ പ്രധാനമാണ്. വിദ്യാഭ്യാസത്തിനൊപ്പം സാമ്പത്തിക വൈദഗ്ധ്യവും ജീവിതത്തില്‍ പ്രധാനമാണെന്ന തിരിച്ചറിവ് ഇന്ന് രവീണയെ എത്തിച്ചിരിക്കുന്നത് സാമ്പത്തിക ആത്മവിശ്വാസത്തിലാണ്. ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ കൃത്യമായ കരുത്തും ഈ കാലയളവില്‍ രവീണ നേടിയെടുത്തു.
പ്രതിസന്ധികളെ, വിജയത്തിലേക്ക് അടുക്കുന്നു എന്നതിന്റെ അടയാളമായാണ് രവീണ നോക്കി കാണുന്നത്. ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും തോറ്റുപോയെന്നും വിലപിക്കുന്ന
നിരവധി ചെറുപ്പക്കാര്‍ക്ക് പ്രചോദനമാണ് രവീണ സഞ്ജീവ് എന്ന ഈ സംരംഭകയുടെ ജീവിത കഥ. സ്വപ്‌നങ്ങള്‍ നെഞ്ചോട് ചേര്‍ക്കണമെന്നും അവയെ പിന്തുരണമെന്നും രവീണ പറയുന്നു. വിശാലമായ ലോകത്ത് അവസരങ്ങള്‍ ഏറെയുണ്ടെന്നും അവ നേടിയെടുക്കാന്‍ സാധിക്കുമെന്നും രവീണ ജീവിതം കൊണ്ട് വ്യക്തമാക്കുന്നു.

 
                                            