മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു. ആക്രമണത്തില്‍ വീടിന്‍റെ പുറകുവശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്നു.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വീട് തകര്‍ത്ത കാട്ടാന വീടിനകത്ത് സൂക്ഷിച്ച വെള്ളം കുടിച്ച ശേഷമാണ് മടങ്ങിയത്.
സന്ധ്യക്ക് പ്രദേശവാസികള്‍ ഓടിച്ചുവിട്ട കാട്ടാന രാത്രിയില്‍ വീണ്ടുമെത്തുകയായിരുന്നു. പ്രദേശത്ത് നാളുകളായി കാട്ടാന ഭീഷണി തുടരുകയാണ്. കാട്ടാന ശല്യം തടയാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് പ്രദേശിവാസികള്‍ ആവശ്യപ്പെടുന്നത്.
