പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. കാട്ടാമ്പള്ളി ബാലൻ സ്വദേശിയും നഗരത്തിലെ വ്യാപാരിയുമായ എംപി യാഹിയ എന്ന 58 കാരനാണ് കേസിൽ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത സ്ത്രീ ഗൾഫിലേക്ക് കടക്കുകയായിരുന്നു. ഒളിവിൽ പോയശേഷം ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതി കണ്ണൂർ ടൗൺ പോലീസിൽ കീഴടങ്ങി.
കോടതിയിൽ ഹാജരാക്കിയ യഹിയയെ റിമാൻഡ് ചെയ്തു. രണ്ടുമാസം മുൻപ് ചാവക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് കണ്ണൂർ ടൗൺ പോലീസിന് കൈമാറുകയായിരുന്നു.കുട്ടിയുടെ സഹോദരി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്നാണ് പ്രതിക്കെതിരെ ചാവക്കാട് പോലീസ് കേസ് എടുത്തത്.2018 മുതൽ പലവട്ടം പ്രതി കുട്ടിയെ വീട്ടിലും കാറിലുമായി പീഡിപ്പിച്ചു എന്നാണ് കേസ്..കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രതിക്ക് നൽകി പീഡനത്തിന് കൂട്ടുനിന്നു എന്നാണ് അമ്മയുടെ പേരിലുള്ള കേസ്.

 
                                            