മറ്റൊരു തീരത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകതകളാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. അതിലൊന്നാണ് വിഴിഞ്ഞത്തേക്ക് എത്താൻ പോകുന്ന ആദ്യ കപ്പൽ.
ഇത് വെറുമൊരു കപ്പല്‍ അല്ല. പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പല്‍. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നത്.
ഇത് യാഥാർത്ഥ്യമാകുന്നതോടെ കുറ്റൻ മദർഷിപ്പും തീരത്ത് എത്തും. 14,000 മുതല്‍ 20,000 കണ്ടെയ്‌നറുകളുമായി ഇന്ത്യയിലേക്ക് എത്തുന്ന മദര്‍ഷിപ്പുകള്‍ക്ക്, നിലവില്‍ രാജ്യത്ത് ഒരു തുറമുഖത്തും നങ്കൂരമിടാനാകില്ല. കൊളംബോ, സലാല, സിംഗപ്പൂര്‍ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഈ കപ്പലുകള്‍ ഉള്ളത്. അവിടെ നിന്ന് ചെറിയ കപ്പലുകളില്‍, ഫീഡര്‍ കപ്പലുകളില്‍ ചരക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കും. സമയവും പണവും നഷ്ടം. വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞം ഉൾപ്പെടുന്ന പ്രദേശം വൻ വാണിജ്യ വ്യവസായ മേഖലയായി മാറും എന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചത്. വിഴിഞ്ഞതനിന്നുല റിംഗ് റോഡ് പദ്ധതി ഈ ഉദ്ദേശത്തോടെയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
