ബസ് സ്റ്റോപ്പിൽ വെച്ച് വനിതാ ഡോക്ടറെ കടന്നുപിടിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരത്ത് ആണ് സംഭവം.നഗരൂർ കടവിള പുല്ലുത്തോട്ടം തയ്യിങ്കളികുന്നിൽ ശശികുമാറാണ് (52) കേസിൽ പിടിയിലായത്. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപത്തെ ബസ്റ്റോപ്പിൽ ബസിറങ്ങി നടന്നുവരികയായിരുന്നു ഡോക്ടർ . ഈ സമയത്ത് എതിരേ നടന്നുവന്ന ശശികുമാർ ഡോക്ടറെ കടന്ന് പിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ പ്രതിരോധിച്ചതോടെ പ്രതി തിരികെ ആക്രമിച്ചു. ഇതോടെ ഡോക്ടർ ബഹളം വയ്ക്കുകയും പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു.സംഭവം കണ്ടുനിന്ന നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
