കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ സദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പൾസർ സുനിയുടേത് എന്ന കരുതുന്ന കത്തിൽ സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്.
നടൻ ഒരു ഓൺലെെൻ ചാനലിന് നൽകിയ അഭിമുഖത്തിലെ പ്രസ്‌താവനയും വിവാദമായിരുന്നു. ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്താൻ കൂടി വേണ്ടിയായിരുന്നു ചോദ്യം ചെയ്യൽ. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, എന്നും കൂടെ നിൽക്കുമെന്നുമാണ് സിദ്ദിഖ് അഭിമുഖത്തിൽ പറഞ്ഞത്. ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോയും പുറത്ത് വന്നിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് നടനെ അന്വേഷണസംഘം ചോദ്യം ചെയ്‌തത്.ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ക്രെെംബ്രാഞ്ച് ചോദ്യം ചെയ്‌തു. പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ചോദ്യം ചെയ്തത്
