ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പാംപോര്‍ മേഖലയിലാണ് സംഭവം . ഇന്ത്യന്‍ റിസര്‍വ് പോലീസിന്റെ (ഐ.ആര്‍.പി) 23-ാമത് ബറ്റാലിയനിലെ എസ്.ഐ ഫാറൂഖ് അഹ്മിര്‍ ആണ് കൊല്ലപ്പെട്ടത്.
വീടിന് സമീപത്തെ പാടത്തുനിന്നാണ് ഫാറൂഖിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ഭീകരരുടെ വെടിയേറ്റാണ് ഫാറൂഖ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ പാടത്തേക്ക് കൃഷി ആവശ്യത്തിനായി പോയ ഫാറൂഖ് പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
