തലമു‌ടി വളർത്തി നടന്ന എന്റെ മോനെ പൊലീസ് പിടിച്ചു, പൊലീസുകാർ തലമുടി വെട്ടികൊണ്ടു നടക്കണമെന്ന് കരുതി നാട്ടുകാരെല്ലാം അങ്ങനെ ചെയ്യണോ എന്ന് നടൻ അലൻസിയാൽ

തലമുടി വളർത്തി നടന്നതിന് തന്റെ മകനെ പൊലീസ് പിടിച്ചെന്ന് നടൻ അലൻസിയർ. ഹെവൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരിന്നു അലൻസിയാൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തന്റെ മകൻ ഫൈൻ ആർട്‌സ് വിദ്യാർത്ഥിയായിരുന്ന സമയാത്താണ് സംഭവം നടക്കുന്നത്. ക്ലാസ് കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പൊലീസ് പിടിച്ചത്. അവനൊരു ആർട്ടിസ്‌റ്റാണ്. അവന്റെ സ്വാതന്ത്യമാണത്. അവന്റെ ശരീരം അവന്റെ മാത്രം അധികരമാണ്, അല്ലാതെ ഭരണകൂടത്തിന്റെയല്ല. ഈ നാട്ടിൽ തലമുടി വളർത്താൻ അധികാരമില്ല? എന്നും അദ്ദേഹം ചോദിച്ചു. പൊലീസുകാർ തലമുടി വെട്ടികൊണ്ടു നടക്കണം, തൊപ്പി അഴിക്കണം എന്നുപറയുന്നതുപോലെ നാട്ടുകാരെല്ലാം അങ്ങനെ ചെയ്യണോ?’ എന്നും അദ്ദേഹം ചേദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *